ബംഗളൂരു: സാമ്പാറിനെ ചൊല്ലി ഭർത്താവുമായുണ്ടായ തർക്കത്തിനൊടുവിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു. ബംഗളൂരു കോളൂർപാളയ സ്വദേശി നാഗരത്ന ശ്രീനിവാസാണ് (50) വെള്ളിയാഴ്ച രാത്രി ജീവനൊടുക്കിയത്. ഭർത്താവ് ശ്രീനിവാസ് (55) വർഷങ്ങളായി കിടപ്പിലാണ്. ഇരുവരും തമ്മിൽ നിസ്സാരകാര്യങ്ങളെ ചൊല്ലി വീട്ടിൽ തർക്കം പതിവാണെന്ന് ബന്ധുക്കൾ പറയുന്നു. ഏക മകൻ മിഥുൻ എസ്.പി റോഡിൽ ഇലക്ട്രിക് കട നടത്തുകയാണ്.
പീനിയയിലെ സ്വകാര്യ കമ്പനിയിൽ ടെക്നിക്കൽ സഹായിയായി ജോലി ചെയ്തിരുന്ന ശ്രീനിവാസ്, സ്ട്രോക്കിനെ തുടർന്നാണ് കിടിപ്പിലായത്. ജോലി ഉപേക്ഷിക്കേണ്ടിവന്നതിൽ ഏറെ നിരാശനായിരുന്നു ഇദ്ദേഹം. വെള്ളിയാഴ്ച രാത്രി നാഗരത്ന ഉണ്ടാക്കിയ സാമ്പാറിന് രുചി പോരെന്നും നല്ല ഭക്ഷണം ഉണ്ടാക്കിത്തരുന്നില്ലെന്നും ഇദ്ദേഹം പരാതി പറഞ്ഞു. കിടപ്പുരോഗിയും തൊഴിൽരഹിതനുമായ തന്നെ അവഗണിക്കുകയാണെന്നും കുറ്റപ്പെടുത്തി.
പിന്നാലെ ഇരുവരും തമ്മിൽ തർക്കമായി. ഒടുവിൽ മുറിയിൽ കയറി വാതിലടച്ച നാഗരത്ന തൂങ്ങിമരിക്കുകയായിരുന്നു. മകൻ വീട്ടിലെത്തി മുറിയുടെ വാതിൽ തകർത്ത് നോക്കുമ്പോൾ നാഗരത്ന തൂങ്ങി മരിച്ച നിലയിലായിരുന്നു. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.