ബംഗളൂരു: പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെച്ചൊല്ലിയുള്ള അമ്മയുടെയും മകളുടെയും തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. പരസ്പരം കത്തിക്കുത്ത് നടത്തി ഒടുവിൽ അമ്മയുടെ കുത്തേറ്റ് മകൾ കൊല്ലപ്പെടുകയായിരുന്നു. ബംഗളൂരു ബനശങ്കരിയിലെ ശാസ്ത്രി നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
ബിരുദ വിദ്യാർഥിയായ സാഹിത്യയാണ് കൊല്ലപ്പെട്ടത്. 60കാരിയായ അമ്മ പത്മജ പരിക്കുകളോടെ ചികിത്സയിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
కత్తులతో ఒకరినొకరు పొడుచుకున్న తల్లీకూతుళ్లు.. కూతురు మృతి
— Telugu Scribe (@TeluguScribe) April 30, 2024
కర్ణాటకలో బెంగళూరులోని బనశంకరికి చెందిన సాహితీకి ఇంటర్ ఫలితాల్లో తక్కువ మార్కులు వచ్చాయి. అయితే తక్కువ మార్కులు ఎందుకు వచ్చాయని తల్లి పద్మజ కుమార్తెతో వాగ్వాదానికి దిగింది.
ఈ వాగ్వాదం ముదిరి కత్తులు తీసుకుని ఒకరినొకరు… pic.twitter.com/OOH4oN61tB
പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെച്ചൊല്ലി പത്മജ മകളോട് ചോദിക്കുകയും ഇത് തർക്കത്തിലേക്ക് നയിക്കുകയുമായിരുന്നു. രൂക്ഷമായ വാക്കുതർക്കം കത്തിയെടുത്തുള്ള ഭീഷണിയിലെത്തി.
പത്മജക്ക് നാലു തവണ കുത്തേറ്റു. സാഹിത്യക്ക് കഴുത്തിലും വയറിലുമായാണ് കുത്തേറ്റത്. ഓടിക്കൂടിയ അയൽവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്. പൊലീസെത്തി ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.