ബംഗളുരുവിൽ വെള്ളക്കെട്ട് കാരണം വൈദ്യുതാഘാതമേറ്റ് യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. അധികൃതർ സമയോചിതമായി സുരക്ഷാ നടപടികളെടുക്കാത്തതാണ് യുവതിയുടെ മരണത്തിന് കാരണമെന്നാണ് വിമർശനമുയരുന്നത്.
23 കാരിയായ അഖിലയാണ് വൈദ്യൂതാഘാതമേറ്റ് മരിച്ചത്. വൈറ്റ്ഫീൽഡിനടുത്ത് തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. സ്കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോഴാണ് അഖില അപകടത്തിൽപ്പെട്ടത്.
സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ വെള്ളക്കെട്ടുള്ള ഭാഗത്ത് അഖില കുടുങ്ങി. സ്കൂട്ടർ വെള്ളത്തിലൂടെ പതുക്കെ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ബാലൻസ് തെറ്റുകയും സമീപത്തെ വൈദ്യുതി തൂണിൽ അവർ പിടിക്കുകയും ചെയ്തു. ഈ തൂണിൽ നിന്നാണ് വൈദ്യുതാഘാതമേറ്റത്.
ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതി അപ്പോഴേക്കും മരിച്ചിരുന്നു. അധികൃതരുടെ അനാസ്ഥയാണ് യുവതിയുടെ മരണത്തിന് കാരണമെന്ന വിമർശനം ശക്തമാണ്.
1998 ന് ശേഷം ബംഗളുരുവിലുണ്ടാകുന്ന ഏറ്റവും കൂടിയ മഴയാണ് ഇത്തവണ. വൈറ്റ്ഫിൽഡ്, ഇന്ധിര നഗർ, കെംഗേരി, ആർ.ആർ നഗർ, ബൊമ്മനഹള്ളി, മറാത്തള്ളി, മഹാദേവപുര എന്നിവിടങ്ങളിലെല്ലാം ഇത്തവണ കനത്ത വെള്ളക്കെട്ടാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.