ഹൈദരാബാദ്: കോവിഡ് പ്രതിരോധ വാക്സിനായ 'കോവാക്സിൻ' കുത്തിവെപ്പെടുക്കുന്നവർക്ക് ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടായാൽ നഷ്ടപരിഹാരം നൽകുമെന്ന ഉറപ്പുമായി നിർമാതാക്കളായ ഭാരത് ബയോടെക്. വാക്സിെൻറ പാർശ്വഫലങ്ങളുടെ ഉത്തരവാദിത്തം നിർമാതാക്കൾക്ക് മാത്രമായിരിക്കുമെന്ന് കഴിഞ്ഞദിവസം കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.ഈ സാഹചര്യത്തിലാണ് കമ്പനി തന്നെ വിശദീകരണ കുറിപ്പുമായി രംഗത്തെത്തിയത്.
വാക്സിൻ സ്വീകർത്താക്കൾ ഒപ്പിടേണ്ട സമ്മതപത്രത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ സർക്കാർ അംഗീകൃത കേന്ദ്രങ്ങളിലോ ആശുപത്രികളിലോ വൈദ്യശാസ്ത്രം അംഗീകരിച്ച നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുമെന്നാണ് അവകാശവാദം.
രാജ്യത്ത് 55 ലക്ഷം ഡോസ് കോവാക്സിനാണ് ഭാരത് ബയോടെക് വിതരണം ചെയ്തിട്ടുള്ളത്. ശനിയാഴ്ച ഔദ്യോഗികമായി വാക്സിൻ കുത്തിവെപ്പ് ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യ പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഭാരത് ബയോടെക് ഉൽപാദിപ്പിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.