വാക്​സിൻ ഉൽപാദനം വലിയ രീതിയിൽ വർധിപ്പിക്കുമെന്ന്​ ഭാരത്​ ബയോടെക്​

ന്യൂഡൽഹി: കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ ഇന്ത്യക്ക്​ ആശ്വാസമായി വാക്​സിൻ നിർമാതാക്കളായ ഭാരത്​ ബയോടെകിന്‍റെ പ്രഖ്യാപനം. ഭാരത്​ ബയോടെകിന്‍റെ കോവിഡ്​ വാക്​സിനായ കോവാക്​സിന്‍റെ 70 കോടി ഡോസുകൾ പ്രതിവർഷം ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ്​ കമ്പനി അറിയിച്ചിരിക്കുന്നത്​.

ഹൈദരാബാദ്​, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ പ്ലാന്‍റുകളുടെ ശേഷി ഉയർത്തിയാണ്​ വലിയ രീതിയിലുള്ള ഉൽപാദനം ഭാരത്​ ബയോടെക്​ നടത്തുക. ഇത്​ ഇന്ത്യയിലെ വാക്​സിൻ ക്ഷാമത്തിന്​ ഒരു പരിധി വരെ​െയങ്കിലും പരിഹാരമുണ്ടാക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

ഭാരത്​ ബയോടെക്​ ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസേർച്ച്,​ നാഷണൽ ​ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ വൈറോളജി എന്നീ സ്ഥാപനങ്ങളുമായി ചേർന്ന്​ വികസിപ്പിച്ചെടുത്ത വാക്​സിനാണ്​ കോവാക്​സിൻ. 

Tags:    
News Summary - Bharat Biotech to produce 70 crore doses of Covaxin annually

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.