ന്യൂഡൽഹി: ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത ആദ്യ കോവിഡ് നേസൽ വാക്സിെൻറ മൂന്നും നാലും ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി. 18നും 60നും ഇടയിൽ പ്രായമുള്ളവരിൽ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം പൂർത്തിയാക്കിയിരുന്നു.
ഭാരത് ബയോടെകിെൻറ ഇൻട്ര നേസൽ വാക്സിന് രണ്ടും മൂന്നും ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ റെഗുലേറ്ററി അനുമതി നൽകിയതായി ബയോടെക്നോളജി വിഭാഗം അറിയിച്ചു. ആദ്യഘട്ട പരീക്ഷണത്തിൽ ഗുരുതരമായ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കൈയിൽ കുത്തിവെപ്പിലൂടെ നൽകുന്ന വാക്സിന് പകരം മൂക്കിലൂടെ തുള്ളിമരുന്ന് രീതിയിൽ നൽകുന്ന വാക്സിനാണ് നേസൽ വാക്സിൻ. മൂക്കിൽനിന്ന് നേരിട്ട് ശ്വസന പാതയിലേക്ക് വാക്സിൻ എത്തിക്കുകയാണ് ഇവയുടെ ലക്ഷ്യം. വാക്സിൻ സ്വീകരിക്കാൻ കുത്തിവെപ്പിന്‍റെയോ സൂചിയുടെയോ ആവശ്യമില്ലെന്നതാണ് പ്രധാന ഗുണം. കൂടാതെ ആരോഗ്യപ്രവർത്തകരുടെ മേൽനോട്ടമോ സഹായേമാ ഇല്ലാതെ വാക്സിൻ സ്വീകരിക്കാനും സാധിക്കും.
നേസൽ സ്പ്രേ കുട്ടികൾക്കായിരിക്കും കൂടുതലായി ഉപയോഗിക്കാൻ കഴിയുക. മുതിർന്നവരിലും ഇവ ഫലപ്രദമായി ഉപയോഗിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.