ബിൽവാര: രാജസ്ഥാനിലെ ബിൽവാര ജില്ലയിൽ 50ൽ അധികം പേരെ പെങ്കടുപ്പിച്ച് വിവാഹം നടത്തിയതിന് 6,26,600 രൂപ പിഴയിട്ടു. വിവാഹത്തിൽ പങ്കെടുത്ത 15ൽ അധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു.
ജൂൺ 13നായിരുന്നു വിവാഹം. മകെൻറ വിവാഹത്തിന് 50 ൽ അധികം പേരെ പെങ്കടുപ്പിച്ച പിതാവിെൻറ പേരിലാണ് പിഴ ചുമത്തിയത്.
കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ആളുകൾ ഒത്തുക്കൂടുന്നതിനും കൂടുതൽ പേരെ പെങ്കടുപ്പിച്ച് വിവാഹ, മരണാനന്തര ചടങ്ങുകൾ നടത്തുന്നതിനും നിയന്ത്രണമുണ്ട്. ഇത് ലംഘിച്ചതിനാണ് ബിൽവാര ജില്ല കലക്ടർ പിഴയിട്ടത്.
രാജസ്ഥാനിൽ ഇതുവരെ 16,660 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.