ന്യൂഡൽഹി: ഭരണകൂടം സ്വേച്ഛാധിപതിയായാൽ ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങണമെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ഡൽഹി-ഹരിയാന അതിർത്തിയിലെ സിംഘുവിൽ പ്രക്ഷോഭത്തിലുള്ള കർഷകർക്ക് ഐക്യദാർഢ്യവുമായി എത്തിയതായിരുന്നു ചന്ദ്രശേഖർ ആസാദ്.
കർഷകരുടെ സമരത്തെ അപമാനിക്കുന്നത് സർക്കാർ അവസാനിപ്പിക്കണം. അവർക്കൊപ്പം ഞങ്ങൾ നിലകൊള്ളുന്നു. ഈ പ്രക്ഷോഭത്തിന്‍റെ അവസാനം വരെ കർഷകർക്കൊപ്പമുണ്ടാകും -ആസാദ് പറഞ്ഞു.
കർഷകപ്രക്ഷോഭം എട്ടാംദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ രാജ്യവ്യാപക പിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്. അതേസമയം, ഡൽഹിയിൽ കർഷക പ്രതിനിധികളും കേന്ദ്ര സർക്കാർ പ്രതിനിധികളും തമ്മിലുള്ള ചർച്ച പുരോഗമിക്കുകയാണ്. കർഷകദ്രോഹകരമായ നിയമങ്ങൾ പിൻവലിക്കുന്നതിൽ കുറഞ്ഞ ഒരു തീരുമാനത്തിലും തൃപ്തരാവില്ലെന്നാണ് കർഷകസംഘടനകളുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.