പാർട്ടി വാഹനത്തിന്​ നേരെ യു.പിയിൽ വെടിവെപ്പുണ്ടായെന്ന്​ ചന്ദ്രശേഖർ ആസാദ്​

ലഖ്​നോ: ഭീം ആർമിയുടെ എസ്​കോർട്ട്​ വാഹനത്തിന്​ നേരെ യു.പിയിൽ വെടിവെപ്പുണ്ടായെന്ന്​ ചന്ദ്രശേഖർ ആസാദ്​. ഉത്തർപ്രദേശിലെ ബുലന്ദ്​ശഹർ ജില്ലയിലാണ്​ സംഭവമുണ്ടായത്​. ട്വിറ്ററിലൂടെയാണ്​ ആസാദ്​ ഇക്കാര്യം അറിയിച്ചത്​.

ബുലന്ദ്​ശഹർ ഉപതെരഞ്ഞെടുപ്പിൽ ഭീം ആർമി സ്ഥാനാർഥിയെ നിർത്തിയത്​ മറ്റ്​ പാർട്ടികളെ ഭയചകിതരാക്കിയിരിക്കുകയാണ്​. ഭീം ആർമിയുടെ ഞായറാഴ്​ചത്തെ റാലിയെ അവർ ഭയക്കുന്നു. അതിനാലാണ്​ ഭീരുക്കളെ പോലെ പാർട്ടിയുടെ എസ്​കോർട്ട്​ വാഹനത്തിന്​ നേരെ അവർ വെടിവെച്ചത്​​. ഭയം വിതക്കാനാണ്​ അവരുടെ ശ്രമം. എന്നാൽ ഇതിന്​ കീഴടങ്ങില്ലെന്ന്​ ചന്ദ്രശേഖർ ആസാദ്​ പറഞ്ഞു.

ബുലന്ദ്​ശഹററിൽ ഭീം ആർമിയുടെ സ്ഥാനാർഥിയായി ഹാജി യമീനാണ്​ മസതലരിക്കുന്നത്​. ബി.ജെ.പി എം.എൽ.എയായ വിരേന്ദ്ര സിങ്​ സിരോഹിയുടെ മരണത്തെ തുടർന്നാണ്​ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്​ വന്നത്​. 

Tags:    
News Summary - Bhim Army Chief Chandrashekhar Azad Says His Convoy Shot At In UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.