പുനെ: ഭീമ-കാരെഗാവ് യുദ്ധസ്മരണയായ ‘യൽഗാര് പരിഷത്തി’ൽ പെങ്കടുത്ത ദലിത് നേതാവും ഗുജറാത്ത് എം.എൽ.എയുമായ ജിഗ്നേഷ് മേവാനിക്കും ജെ.എൻ.യു വിദ്യാർഥി നേതാവ് ഉമർ ഖാലിദിനും എതിരെ പൊലീസ് കേസ്. പ്രകോപനപരമായ പ്രസംഗത്തിലൂടെ സമുദായ സംഘർഷമുണ്ടാക്കിയെന്ന് ആരോപിച്ചാണ് ഇരുവർക്കുമെതിെര ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തത്. ഡിസംബർ 31ന് ഷാനിവാർവാഡയിലാണ് ഇരുവരും പ്രസംഗിച്ചത്.
ഡെക്കാൻ ജിംഖാന പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അക്ഷയ് ബിക്കാദ്(22), ആനന്ദ് ധോണ്ട്(25) എന്നിവരാണ് പരാതിക്കാർ. എഫ്.െഎ.ആറിൽ ജിഗ്നേഷിെൻറയും ഉമർ ഖാലിദിെൻറയും പ്രസംഗത്തിലെ ചിലവരികൾ എടുത്തു പറയുന്നുണ്ട്.
പുതിയ പേഷ്വകളെ വിജയിക്കാൻ നാം ഇനിയും ഭീമ-കാരെഗാവ് യുദ്ധം നയിക്കണം. യുദ്ധം മുന്നോട്ട് കൊണ്ടു പോകണം. ഇൗ യുദ്ധത്തിൽ നിന്ന് പ്രചോദനം നേടണം. ഇത് തെരഞ്ഞെടുപ്പിലൂടെ സാധിക്കില്ല. സാധാരണക്കാരുടെ ആവശ്യങ്ങൾക്ക് വേണ്ടി പോരാടുന്ന ചിലർ ഗുജറാത്തിലെയോ മഹാരാഷ്ട്രയിലേയോ നിയമസഭയിലും പാർലെമൻറിലും ഉണ്ടാകും. എന്നാൽ ജാതി വ്യത്യാസം തെരുവുയുദ്ധത്തിലൂടെ മാത്രമേ ഇല്ലാതാകൂവെന്നും ജിഗ്നേഷ് മേവാനി പ്രസംഗിച്ചിരുന്നു.
ഇത് തിരിച്ചടിക്കുള്ള സമയമാണെന്നും നമ്മുടെ ഭാവിക്കായി ഭീമ-കാരെഗാവ് യുദ്ധം തുടരാമെന്നും ഖാലിദ് പ്രസംഗിച്ചിരുന്നു. നാം വിജയിക്കാനായി യുദ്ധം ചെയ്യണം. പുതിയ പേഷ്വകളെ ഇല്ലാതാക്കുന്നത് ഭീമ-കാരെഗാവ് രക്തസാക്ഷികൾക്കുള്ള ശ്രദ്ധാഞ്ജലിയാണെന്നും ഖാലിദ് പ്രസംഗിച്ചിരുന്നു.
ഇൗ വരികൾ സമുദായ സംഘർഷത്തിന് ആഹ്വാനം െചയ്യുന്നതാണെന്ന് ആരോപിച്ചാണ് കേസ്. അതിനിടെ, ജിഗ്നേഷ് മേവാനിയും ഉമർ ഖാലിദും പെങ്കടുക്കേണ്ടിയിരുന്ന ആൾ ഇന്ത്യ നാഷണൽ സ്റ്റുഡൻറ്സ് ഉച്ചകോടിക്ക് പൊലീസ് അനുമതി നിഷേധിച്ചു. ഇന്ന് പുനെ ഭായ്ദാസ് ഹാളിൽ നടക്കേണ്ടിയിരുന്ന പരിപാടിക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്ന ദലിത് പ്രക്ഷോഭത്തോടനുബന്ധിച്ച് പ്രശ്ന സാധ്യതയുള്ളതിനാലാണ് അനുമതി നിഷേധിച്ചതെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.