പെട്രോൾ വില: മൂന്നക്കം കാണിക്കാൻ സംവിധാനമില്ലാത്ത പമ്പുകളിൽ മെഷീൻ മാറ്റണം

ഭോപ്പാൽ: രാജ്യത്ത് ആദ്യമായി പെട്രോൾ വില സെഞ്ച്വറി തികച്ച സാഹചര്യത്തിൽ മൂന്നക്ക വില കാണിക്കാൻ സംവിധാനമില്ലാതെ ഭോപ്പാലിലെ പഴയ പെട്രോൾ പമ്പുകൾ. ശനിയാഴ്ചയാണ് ഭോപ്പാലിൽ പ്രീമിയം പെട്രോൾ വില 100 കടന്നത്. ഇതോടെ ഏതാനും പഴയ പെട്രോൾ പമ്പുകളാണ് വില കാണിക്കാനാകാതെ മെഷീൻ മാറ്റേണ്ട സാഹചര്യത്തിലെത്തിയത്.

ഭോപ്പാലിൽ വില വർധനക്കെതിരെ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധിച്ചു. ബാറ്റും ഹെൽമെറ്റുമായി പമ്പുകളിലെത്തിയാണ് 'സെഞ്ച്വറി നേട്ടം' ആഘോഷിച്ചത്.

രാജ്യത്ത് പല സംസ്ഥാനങ്ങളിലും പ്രീമിയം പെട്രോൾ വില 100 കടന്നിരിക്കുകയാണ്. സാധാരണ പെട്രോൾ വിലയും വരും ദിവസങ്ങളിൽ 100ലെത്തുമെന്നാണ് കരുതുന്നത്. രാജസ്​ഥാനിൽ പ്രീമിയം പെട്രോൾ ലിറ്ററിന്​ 102.7 രൂപയും പ്രീമിയം ഡീസലിന്​ 99.29 രൂപയുമാണ്​. മഹാരാഷ്​ട്രയിൽ പ്രീമിയം പെട്രോൾ വില 100.16 രൂപയിലെത്തി​.

തുടർച്ചയായി ആറാം ദിനമാണ് രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചത്. രാജസ്​ഥാനിലെ ശ്രീഗംഗ നഗരത്തിൽ പെട്രോൾ ലിറ്റർ വില ഇന്ന് 99.29 രൂപയും ഡീസലിന്​ 91.17 രൂപയുമായി. രാജ്യത്ത്​ ഏറ്റവും കൂടുതൽ ഇന്ധന നികുതി രാജസ്​ഥാനിലാണ്​​. അതുകൊണ്ടാണ്​ വിലയും ഉയർന്നത്​.

മഹാരാഷ്​ട്രയിലെ പർബാനി ജില്ലയിൽ പെട്രോൾ വില 97.38 ആണ്​. ഡൽഹിയിൽ പെട്രോൾ വില 88.73 രൂപയിലെത്തിയിട്ടുണ്ട്​​. ഡീസലിന്​​ 79.06 രൂപയാണ്​.

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.