ഭോപാലിൽ വാക്സിനെടുക്കാത്ത യുവാവിനും വാക്സിൻ സർട്ടിഫികറ്റ്

ന്യൂഡൽഹി: കോവിഡ് വാക്സിൻ സ്വീകരിക്കാത്ത യുവാവിനും വാക്സിൻ സർട്ടിഫിക്കറ്റ് നൽകി അധികൃതർ. ഭോപ്പാലിലെ ഗാന്ധി നഗറിൽ നിന്നുള്ള ദിവ്യാൻഷ് ജയ്‌വാറിനാണ് വാക്സിൻ സ്വീകരിക്കാതെ സർട്ടിഫിക്കറ്റ് നൽകിയത്.

അർബുധബാധിതനായ ഇയാൾക്ക് മെയ് 28ന് ആദ്യ ഡോസിന് സമയം അനുവദിച്ചിരുന്നു. എന്നാൽ അദ്ദേഹം ഡോസ് സ്വീകരിക്കാൻ പോയില്ല. പിന്നീട് കോവിൻ പോർട്ടലിൽ പരിശോധിച്ചപ്പോൾ ആദ്യ ഡോസ് സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് വന്നതായി കണ്ടു. ഇതേതുടർന്നാണ് ദിവ്യാൻഷ് പരാതിയുമായി രം​ഗത്തെത്തിയത്.

മകൻ മരുന്ന് കഴിക്കുന്നതിനാൽ ഡോക്ടറിൽ നിന്ന് ഉപദേശം ലഭിച്ചതിന് ശേഷം ഡോസ് എടുക്കാമെന്നാണ് കരുതിയത്. അതിനാലാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാൻ പോകാതിരുന്നതെന്നും ദിവ്യാൻഷിന്റെ പിതാവ് അനിൽ ജയ്വാർ പറഞ്ഞു. ആദ്യ ഡോസ് സർട്ടിഫിക്കറ്റ് ലഭിച്ചതിനാൽ ഇനി രണ്ടാം ഡോസ് മാത്രമേ ലഭിക്കൂവെന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മധ്യപ്രദേശ് മന്ത്രി വിശ്വാസ് സാരംഗ് ഇക്കാര്യം അന്വേഷിക്കുമെന്ന് വ്യക്തമാക്കി. 

Tags:    
News Summary - covid vaccination, vaccination certificate, Bhopal youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.