ന്യൂഡൽഹി: ബനാറസ് ഹിന്ദു സർവകലാശാല (ബി.എച്ച്.യു)വിദ്യാർഥിനികൾക്കു നേരെയുണ്ടായ പൊലീസ് അതിക്രമം മനുഷ്യത്വരഹിത നടപടിയാണെന്ന് ദേശീയ മനുഷ്യാവകാശ കമീഷൻ. സംഭവത്തിൽ സ്വമേധയാ ഇടെപട്ട കമീഷൻ യു.പി സർക്കാർ, വൈസ്ചാൻസലർ തുടങ്ങിയവർക്ക് നോട്ടീസ് നൽകി. നാല് ആഴ്ചക്കകം വിശദ റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടു.
പുറത്തുനിന്ന് വന്ന മൂന്നംഗ സംഘം കാമ്പസിൽ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർഥിനികളുടെ നേതൃത്വത്തിൽ തുടങ്ങിയ പ്രതിഷേധം ശക്തമാവുകയായിരുന്നു. സമരക്കാർക്ക് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ നിരവധി പെൺകുട്ടികൾക്കും മാധ്യമപ്രവർത്തകർക്കുമാണ് പരിക്കേറ്റത്. സംഭവം വിവാദമായതോടെ കഴിഞ്ഞ ദിവസം യു.പി സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.