ലണ്ടൻ: വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള ഫോർമുല വൺ റേസിങ് ടീം ഫോഴ്സ് ഇന്ത്യയുടെ വിൽപനയിലെ ക്രമക്കേടുമൂലം 13 ഇന്ത്യൻ ബാങ്കുകൾക്ക് നാലു കോടി പൗണ്ട് (377 കോടി രൂപ) നഷ്ടം. ടീം വാങ്ങുന്നതിന് മുമ്പന്തിയിലുണ്ടായിരുന്ന കമ്പനികളിലൊന്നായ റഷ്യൻ വളനിർമാണ കമ്പനി ഉറാൽകലിയാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
തങ്ങളാണ് ടീമിനെ വാങ്ങുന്നതിന് കൂടുതൽ വില പറഞ്ഞിരുന്നതെന്നും അത് തള്ളിയതോടെയാണ് 13 ഇന്ത്യൻ ബാങ്കുകളുടെ കൺസോർട്യത്തിന് വമ്പൻ തുക നഷ്ടമായതെന്നും വ്യക്തമാക്കിയ ഉറാൽകലി, വിൽപനയിലെ നടപടിക്രമങ്ങളിൽ ക്രമക്കേടുണ്ടെന്ന് കാണിച്ച് അതിന് മേൽനോട്ടം വഹിച്ച എഫ്.ആർ.പി അഡ്വൈസറിക്കെതിരെ ലണ്ടൻ ഹൈകോടതിയിൽ നിയമ നടപടി തുടങ്ങുകയാണെന്ന് അറിയിച്ചു.
കനേഡിയൻ കോടീശ്വരൻ ലോറൻസ് സ്ട്രോളിെൻറ റേസിങ് പോയൻറ് കൺസോർട്യമാണ് ടീമിനെ സ്വന്തമാക്കിയത്. മല്യയുടെ ഒാറഞ്ച് ഇന്ത്യൻ ഹോൾഡിങ്സിെൻറ കീഴിലായിരുന്നു ടീം ഫോഴ്സ് ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.