ന്യൂഡൽഹി: ഡൽഹി മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചുള്ള അരവിന്ദ് കെജ്രിവാൾ സർക്കാർ തീരുമാനത് തിന് കേന്ദ്രസർക്കാറിൻെറ അനുമതിയില്ല. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി ലോക്സഭയിലാണ് മെട്രോയിലെ സ്ത്രീകളുടെ സൗജന്യ യാത്രക്ക് അനുമതി നിഷേധിച്ച വിവരം അറിയിച്ചത്.
ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനിൽ 50 ശതമാനം ഓഹരികൾ സംസ്ഥാന സർക്കാറിനും 50 ശതമാനം കേന്ദ്രസർക്കാറിനുമാണ്. നിലവിൽ മെട്രോയിൽ ആർക്കും സൗജന്യ യാത്ര അനുവദിക്കേണ്ടെന്നാണ് കേന്ദ്രസർക്കാർ തീരുമാനം.
കഴിഞ്ഞ ജൂണിലാണ് മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചത്. എന്നാൽ, തീരുമാനത്തിനെതിരെ ഡൽഹി മെട്രോ ഉപദേശകൻ ഇ.ശ്രീധരൻ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.