ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കോൺഗ് രസ് ഉയർത്തിക്കാണിച്ച രണ്ടു പേരിൽ ഒരാൾ ജ്യോതിരാദിത്യ സിന്ധ്യയായിരുന്നു. തെരഞ്ഞെടുപ ്പു കഴിഞ്ഞപ്പോൾ കമൽനാഥിെൻറ സമ്മർദം ജയിച്ചു. നേതൃത്വത്തിെൻറ നിർദേശപ്രകാരം 15 മാസം മുമ്പ് മുഖ്യമന്ത്രിസ്ഥാനം കമൽനാഥിന് വിട്ടുകൊടുക്കേണ്ടി വന്നതു മുതൽ ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയോട് അടുക്കുന്നതിെൻറ സൂചന കാണിച്ചിരുന്നു. എന്നാൽ, തർക്കം തീർക്കുന്നതിൽ നേതൃത്വം കാണിച്ച അലംഭാവത്തിെൻറ വലിയ പിഴ കൂടിയാണ് സിന്ധ്യയുടെ കൂടുമാറ്റത്തിലൂടെ കോൺഗ്രസ് ഏറ്റുവാങ്ങിയത്.
രാജ്യസഭ സീറ്റിെൻറ കാര്യത്തിൽ പ്രഥമ പരിഗണന നിഷേധിച്ച് തന്നെ കമൽനാഥ് കൂടുതൽ ഒതുക്കുന്നുവെന്ന തോന്നലാണ് സിന്ധ്യയുടെ എടുത്തുചാട്ടത്തിന് കാരണമാക്കിയത്. തനിക്കൊപ്പമുള്ള എം.എൽ.എമാരെ അടർത്തിയെടുത്ത് പാർട്ടിയിൽ കൂടുതൽ ഒറ്റപ്പെടുത്തുന്നതായും സിന്ധ്യക്ക് അനുഭവപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.