ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ എൽ.എസ്.ഡി (ലിസർജിക് ആസിഡ് ഡിയത്തൈലമൈഡ്) ലഹരിവേട്ട നടത്തി നാർകോടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി). ലഹരിക്കായി നാവിൽ പതിക്കുന്ന രീതിയിലുള്ള 15,000 എൽ.എസ്.ഡി ബ്ലോട്ടുകളാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റു ചെയ്തു. ഇവർ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുമായി ബന്ധമുള്ളവരാണ്.
രണ്ടാഴ്ച നീണ്ട നടപടിയിലൂടെ വിപണിയിൽ 10 കോടി വിലമതിക്കുന്ന എൽ.എസ്.ഡിയാണ് കണ്ടെടുത്തത്. പിടിയിലായവരിൽ മലയാളിയുമുണ്ട്. ഇയാളുടെ വിവരങ്ങൾ ലഭ്യമല്ല. 2.32 കിലോ കഞ്ചാവും നാലര ലക്ഷം രൂപയും പിടിച്ചെടുത്തു. 20 ലക്ഷത്തിന്റെ നിക്ഷേപം മരവിപ്പിച്ചു. അറസ്റ്റിലായവരെല്ലാം നല്ല വിദ്യാഭ്യാസമുള്ളവരും ചെറുപ്പക്കാരുമാണ്.
എൻ.സി.ബി. ഡൽഹി സോണൽ യൂനിറ്റാണ് ഇന്റർനെറ്റ് വഴി (ഡാർക്നെറ്റ്) നിയമവിരുദ്ധ ഇടപാട് നടത്തുന്ന വൻ ലഹരിക്കടത്ത് സംഘത്തെ വലയിലാക്കി കോടികളുടെ എൽ.എസ്.ഡി സ്റ്റിക്കറുകൾ പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.