പാറ്റ്ന: കോവിഡ് വ്യാപനത്തെ തുടർന്ന് ബിഹാറിൽ ഹോട്ട് സപോട്ടുകളാക്കി കണക്കാക്കിയിട്ടുള്ള പ്രദേശങ്ങളിൽ പരിശോധനക്കെത്തിയ ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം. 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ നാലിടങ്ങളിലാണ് ആരാഗ്യ പ്രവർത്തകർ ആക്രമിക്കപ്പെട്ടത്.
മുഖ്യമന്ത്രി നിതീഷ് കുമാറിെൻറ ജന്മനാടായ ബിഹാർ ഷരീഫിലാണ് രണ്ട് കേസ ുകൾ രജിസ്റ്റർ ചെയ്തത്. നളന്ദ, ഔറംഗബാദ്, മോത്തിഹാരി എന്നിവിടങ്ങളിലും ഡോർ ടു ഡോർ സ്ക്രീനിങ്ങിനെത്തിയ ആരോഗ്യ പ്രവർത്തകരെ പ്രദേശവാസികൾ കയ്യേറ്റം ചെയ്ത സംഭവമുണ്ടായി.
ഹോട്ട്സ്പോട്ടായി കണക്കാക്കുന്ന നളന്ദയിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ട്മുമ്പ് മതസമ്മേളനം നടത്തിയിരുന്നു. സമ്മേളനത്തിൽ പങ്കെടുത്തതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്നവരെ പരിശോധിക്കാൻ എത്തിയ ആരോഗ്യ പ്രവർത്തകരെ പ്രദേശവാസികൾ കയ്യേറ്റത്തിന് ശ്രമിച്ച് ഓടിക്കുകയായിരുന്നു.
ഔറംഗബാദിൽ കോവിഡ് സംശയിക്കുന്നവരെ പരിശോധിക്കാനെത്തിയ സംഘത്തെ ഗ്രാമവാസികൾ ആക്രമിച്ചു. ഡൽഹിയിൽ നിന്നും മടങ്ങിയെത്തിയവരെ പരിശോധിക്കാനെത്തിയപ്പോഴാണ് ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെട്ടത്.
മോത്തിഹാരിയിലെ ഹർസിദ്ധിയിൽ ജനം ആരോഗ്യ പ്രവർത്തകരെ തടഞ്ഞുവെക്കുകയും അവശ്യവസ്തുക്കൾ ലഭ്യമാക്കാത്തതിനെ ചൊല്ലി തർക്കിക്കുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമങ്ങളിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് കുമാർ അറിയിച്ചു.
ബിഹാറിലെ സിവാൻ, ബെഗുസരായ്, നളന്ദ, നവാഡ എന്നീ പ്രദേശങ്ങൾ കോവിഡ് റെഡ് സോണായി തിരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 83 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഒരാൾ മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.