ബിഹാർ 12ാം ക്ലാസ്​ ‘ഒന്നാം റാങ്കുകാരൻ’ അറസ്​റ്റിൽ

പട്​ന: ബിഹാറിൽ 12ാം ക്ലാസ്​ ഹ്യുമാനിറ്റി പരീക്ഷയിൽ ഒന്നാം റാങ്കു നേടി ‘മുങ്ങിയ’ ഗാനേഷ്​ കുമാർ അറസ്​റ്റിൽ. റാങ്കുജേതാവി​​​െൻറ അഭിമുഖമെടുക്കാൻ എത്തിയ മാധ്യമ പ്രവർത്തകർക്ക്​ ഝാർഖണ്ഡ്​ സ്വദേശിയായ ഗാനേഷ്​ കുമാറിനെ കണ്ടെത്താനായിരുന്നില്ല.

ഇതേ തുടർന്ന്​, നടത്തിയ അന്വേഷണത്തിലാണ്​ കൃത്രിമം കണ്ടെത്തിയത്​. പരീക്ഷയിൽ 82.6 ശതമാനം മാർക്കുവാങ്ങിയ ഗാനേഷ്​ കുമാറുമായി പിന്നീട്​ ടെലിവിഷൻ ചാനൽ നടത്തിയ അഭിമുഖത്തിൽ വിഷയത്തെ കുറിച്ച്​ അടിസ്​ഥാന വിവരങ്ങൾ പോലുമില്ലെന്ന്​ തെളിഞ്ഞിരുന്നു. തട്ടിപ്പു നടത്തിയ ഗാനേഷി​​​െൻറ ഫലം റദ്ദാക്കിയതിനു ​പുറമെ പൊലീസ്​ കേസുമുണ്ട്​.  

നേരത്തെ, ബിഹാർ പരീക്ഷ ബോർഡ്​ ഗാനേഷിന്​ അനുകൂല നിലപാട്​ എടുത്തിരുന്നു. 

Tags:    
News Summary - Bihar Class 12 arts topper arrested after row over age

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.