പട്‌ന (ബീഹാർ): രണ്ട് വർഷം മുമ്പ് മരിച്ച അധ്യാപകനെ ബീഹാർ വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു!. ഉത്തരക്കടലാസ് പരിശോധിക്കാത്ത അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കൂട്ടത്തിലാണ് മരണപ്പെട്ട രഞ്ജിത് കുമാർ യാദവ് എന്ന അധ്യാപകെൻറ പേരും ഉൾപ്പെട്ടത്.
ഇൻറർമീഡിയറ്റ് വിദ്യാർഥികളുടെ മൂല്യ നിർണയത്തിന് ഹാജരാകാത്ത അധ്യാപകരെ സസ്‌പെൻഡ് ചെയ്ത്, ഫെബ്രുവരി 28നാണ് ബെഗുസാരായി ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഓഫീസിൽ നിന്ന് ഉത്തരവിറക്കിയത്.
ബെഗുസാരായിലെ ക്യാമ്പിൽ യാദവ് പകർപ്പുകൾ പരിശോധിക്കേണ്ടതായിരുന്നുവെന്ന് ഉത്തരവിൽ പറയുന്നു. സംഭവത്തിൽ വീഴ്ച പറ്റിയതായും അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചതായി ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.