അനന്ത്​ കുമാർ സിങ്, തേജസ്വി യാദവ്​

ബിഹാർ: കൂടുതൽ കേസുകളിൽ പ്രതിയായ സ്​ഥാനാർഥി മുമ്പിൽ, ധനികൻ പിന്നിൽ

പാറ്റ്​ന: പാർട്ടിക്കും സഖ്യത്തിനും പുറമെ ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ചിലർ ശ്രദ്ധേയരാണ്​. നിലവിൽ എൻ.ഡി.എ നേരിയ ഭൂരിപക്ഷത്തിന്​ ലീഡ്​ ചെയ്യു​േമ്പാഴും ചിലരുടെ ലീഡും തോൽവിയുമെല്ലാം ശ്രദ്ധിക്ക​െപ്പടും. ഏറ്റവും പ്രായം കുറഞ്ഞ സ്​ഥാനാർഥിയും പ്രായം കൂടിയയാളും പ്രതിയായ കേസുകളുടെ എണ്ണവുമെല്ലാം ഇതിൽപ്പെടും.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകളിൽ പ്രതിയായ സ്​ഥാനാർഥി ഇപ്പോൾ മുന്നിലാണ്​. ആർ.ജെ.ഡിയുടെ അനന്ത്​ കുമാർ സിങ്ങാണ്​ ഏറ്റവും കൂടുതൽ കേസുകളിൽ പ്രതിയായിട്ടുള്ളത്​. 38 കേസുകളാണ്​ സിങ്ങി​െൻറ പേരിൽ. മൊ​കാ​മ മണ്ഡലത്തിൽ മത്സരിക്കുന്ന അനന്ത്​ കുമാർ സിങ്​ നിലവിൽ ലീഡ്​ ചെയ്യുന്നു​.

ബിഹാറിൽ മത്സരിക്കുന്ന ഏറ്റവും ധനികനായ സ്​ഥാനാർഥിയാണ്​ ബി.​െക. സിങ്. 85 കോടിയുടെ ആസ്​തിയാണ്​ ഇദ്ദേഹത്തിനുള്ളത്​. ആർ.എൽ.എസ്​.പി സ്​ഥാനാർഥിയായി വാരിസ്​നഗറിൽ നിന്ന്​ മത്സരിക്കുന്ന ​ഇദ്ദേഹം പിന്നിലാണ്​.

ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി സ്​ഥാനാർഥിയാണ്​ ബിഹാറിൽ മത്സരിക്കുന്ന ആർ.ജെ.ഡി നേതാവായ തേജസ്വി യാദവ്​. വൈശാലി ജില്ലയിലെ​ രഘോപുരിലാണ്​ ​തേജസ്വി മത്സരിക്കുന്നത്​. ഇവിടെ ഇദ്ദേഹം ലീഡ്​ ചെയ്യുന്നുണ്ട്​. 31 കാരനായ തേജസ്വിയുടെ സിറ്റിങ്​ സീറ്റ്​ കൂടിയാണിത്​. ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ്​ യാദവി​െൻറ മകനാണ്​ തേജസ്വി യാദവ്​.

86കാരനായ ദുലർചന്ദും മത്സരരംഗത്തുണ്ട്​. സ്വതന്ത്രനായി മത്സരിക്കുന്ന ഇദ്ദേഹം നിലവിൽ പിന്നിലാണ്​. ഭോരേ മണ്ഡലത്തിലാണ്​ ദുലർചന്ദ്​ മത്സരിക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.