ആർ.ജെ.ഡിക്ക്​ നേട്ടം, ജെ.ഡിയുവിന്​ കിതപ്പ്​; എൻ.ഡി.എയിൽ ബി.ജെ.പി

പട്​ന: ബിഹാർ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡി. -​െജ.ഡിയു മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ആർ.ജെ.ഡിക്ക്​ മുൻതൂക്കം. അതേസമയം 201​5ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച മണ്ഡലങ്ങളിൽപോലും ജെ.ഡി.യു മുന്നോട്ടുവരാൻ കിതക്കുകയാണ്​. നിലവിൽ 50 താഴെ സീറ്റുകളിൽ മാത്രമാണ്​ ജെ.ഡി.യു ലീഡ്​ ​െചയ്യുന്നത്​.

എൻ.ഡി.എ സഖ്യത്തിൽ ബി.ജെ.പിക്കാണ്​ മുന്നേറ്റം കൂടുതൽ. 70ഒാളം സീറ്റുകളിൽ ബി.ജെ.പി ലീഡ്​ ചെയ്യുന്നുണ്ട്​.

എൻ.ഡി.എയും മഹാസഖ്യവും ഇഞ്ചോടിഞ്ച്​ പോരാട്ടം നടത്തുന്ന ബിഹാറിൽ നിലവിൽ എൻ.ഡി.എക്കാണ്​ ​േനരിയ മുൻതൂക്കം.

ബിഹാറിൽ ജെ.ഡി.യുവി​െൻറ തളർച്ച സമ്മതിച്ച്​ ജെ.ഡി.യു വക്താവ്​ കെ.സി. ത്യാഗി രം​ഗത്തെത്തിയിരുന്നു. നീതീഷ്​ കുമാറി​െൻറ നേതൃത്വത്തിലുള്ള ജെ.ഡി.യുവിനെ മറികടന്നാണ്​ മറ്റു പാർട്ടികളുടെ മുന്നേറ്റമെന്നത്​ പാർട്ടിയെ ആശങ്കയിലാക്കുന്നുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.