ന്യൂഡൽഹി: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ട നാമനിർദേശ പത്രിക വ്യാഴാഴ്ച മുതൽ സ്വീകരിച്ചു തുടങ്ങിയെങ്കിലും, പ്രശ്നച്ചുഴിയിൽനിന്ന് കരകയറാതെ മുന്നണികൾ. മുഖ്യമന്ത്രി നിതീഷ്കുമാറുമായി യുദ്ധം പ്രഖ്യാപിച്ച് സ്വയം മുഖ്യമന്ത്രി സ്ഥാനാർഥിയായി നിൽക്കുന്ന എൽ.ജെ.പി യുവനേതാവ് ചിരാഗ് പാസ്വാനെ അനുനയിപ്പിക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം തീവ്രശ്രമത്തിൽ. ആർ.ജെ.ഡി നയിക്കുന്ന വിശാല സഖ്യത്തിലും അടി തീർന്നില്ല; ഒറ്റക്കു മത്സരിക്കാൻ സി.പി.ഐ (എം.എൽ). കൂടുതൽ സീറ്റിന് അവകാശവാദമുന്നയിച്ച് കോൺഗ്രസ്.
ജനതാദൾ, എൽ.ജെ.പി പോര് തീർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയും ചിരാഗ് പാസ്വാനുമായി വ്യാഴാഴ്ച വീണ്ടും ചർച്ച നടത്തി. രാംവിലാസ് പാസ്വാൻ ആശുപത്രിയിലാണ്. ഉദ്ദേശിച്ച സീറ്റിൽ മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിൽ 143 സീറ്റിൽ സ്വന്തം നിലക്ക് മത്സരിക്കുമെന്നാണ് ചിരാഗിെൻറ ഭീഷണി. 243 അംഗ നിയമസഭയിൽ 70 സീറ്റിലെങ്കിലും മത്സരിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.
ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെ കോൺഗ്രസ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വിശാല മതേതര സഖ്യത്തിൽ നിന്നാൽ 12 സീറ്റ് നൽകുമെന്ന തേജസ്വിയുടെ വാഗ്ദാനം തള്ളി ഒറ്റക്ക് മത്സരിക്കാൻ സി.പി.ഐ (എം.എൽ) മിക്കവാറും തീരുമാനിച്ചു കഴിഞ്ഞു. മൂന്ന് എം.എൽ.എമാരുള്ള അവർ 30 സീറ്റാണ് ചോദിക്കുന്നത്. സി.പി.എം രണ്ടു സീറ്റിനും സി.പി.ഐ ആറു സീറ്റിനും വാദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.