പട്ന: ബിഹാറിലെ 17 ജില്ലകളെ ബാധിച്ച വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 153 ആയി. 17 ജില്ലകളിൽ 1.08 കോടി ജനങ്ങൾ ദുരിതത്തിലാണ്. അരാരിയയിൽ 30ഉം വെസ്റ്റ് ചമ്പാരനിൽ 23 പേരുമാണ് മരിച്ചത്. സിതാമർച്ചി-13, മധുബാനി-എട്ട്, കാതിഹാർ-ഏഴ്, കിഷൻഗഞ്ച്, ഇൗസ്റ്റ് ചമ്പാരൻ, സുപാൽ എന്നിവിടങ്ങളിൽ 11, പൂർണിയ, മധേപുര എന്നിവിടങ്ങളിൽ ഒമ്പത് പേർ വീതം മരിച്ചു.
ദർബംഗ, ഗോപൽഗഞ്ച്, സഹർഷാ എന്നിവിടങ്ങളിൽ നാലും ഖാഗാരിയ, ഷിയോഹർ എന്നിവിടങ്ങളിൽ മൂന്നും സരണിൽ രണ്ടും മുസഫർപുരിൽ ഒന്നും മരണങ്ങൾ റിപ്പോർട്ട് െചയ്യപ്പെട്ടിട്ടുണ്ടെന്ന് ദുരിതാശ്വാസ മന്ത്രാലയം സ്പെഷൽ െസക്രട്ടറി അനിരുദ്ധ് കുമാർ അറിയിച്ചു.
നേപ്പാളിലും വടക്കുകിഴക്കൻ പ്രദേശത്തും പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ െവള്ളപ്പൊക്കത്തിൽ വ്യാഴാഴ്ച വരെയായി 119 േപരാണ് മരിച്ചത്. 1289 ദുരിതാശ്വാസ ക്യാമ്പുകളിൽ 3.92 കോടി പേരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.