പാറ്റ്ന: തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളുന്നയിച്ച് ആർ.ജെ.ഡിയുടെ നിയമസഭ വളയൽ സമരം അക്രമാസക്തം. പാർട്ടി നേതാക്കളായ തേജസ്വി യാദവും തേജ് പ്രതാപ് യാദവും അറസ്റ്റിലായി.
കോവിഡ് സാഹചര്യത്തിൽ മാർച്ചിനു പൊലീസ് അനുമതി നിഷേധിച്ചിരുന്ന പൊലീസ് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഉൾപ്പെടെയുള്ളവരെ അറസ്റ്റു ചെയ്തു.
ഡാക് ബംഗ്ലാ ചൗക്കിൽ മാർച്ച് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞതിനെ തുടർന്നാണ് പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയത്. പ്രവർത്തകർ നടത്തിയ കല്ലേറിൽ പൊലീസുകാർക്കും മാധ്യമ പ്രവർത്തകർക്കും പരുക്കേറ്റു. ലാത്തിചാർജ്ജിന് പുറമെ ജലപീരങ്കിയും ഗ്രനേഡും ഉപയോഗിച്ചാണ് പൊലീസ് പ്രതിഷേധക്കാരെ നേരിട്ടത്.
വിഷയം നിയമസഭയിൽ ഉന്നയിച്ച പ്രതിപക്ഷ അംഗങ്ങൾ സ്പീക്കർ വിജയ് കുമാർ സിൻഹയെ ചേമ്പറിൽ തടഞ്ഞ എം.എൽ.എമാർക്കാണ് മർദ്ദനമേറ്റത്. ആർ.ജെ.ഡി എം.എൽ.എ സുധാകർ സിങ്,സി.പി.എം എം.എൽ.എ സത്യേന്തര യാദവ് എന്നിവർക്കാണ് മർദ്ദനമേറ്റത്.
സത്യേന്തര യാദവിനെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസും പ്രദേശിക ഗുണ്ടകളും ചേർന്നാണ ആക്രമിച്ചതെന്ന് നേതാക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.