ന്യൂഡൽഹി: സൗജന്യ കോവിഡ് വാക്സിൻ വിതരണം ചെയ്യുമെന്ന ബി.ജെ.പി ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ആക്ടിവിസ്റ്റായ സാകേത് ഗോഖലെ നൽകിയ വിവരാവകാശ അപേക്ഷയിലാണ് കമ്മീഷൻ വിശദീകരണം. ഒക്ടോബർ 28നാണ് ഇതുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷ സമർപ്പിക്കപ്പെട്ടത്.
ഭരണഘടനക്ക് എതിരായും തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കുന്ന രീതിയിലും പ്രകടനപത്രികയിൽ പരാമർശങ്ങളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ നടപടി. എല്ലാ പാർട്ടികളും പ്രത്യേക ലക്ഷ്യങ്ങൾ മുൻനിർത്തി തെരഞ്ഞെടുപ്പ് പ്രകടനപത്രികകൾ പുറത്തിറക്കാറുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി പ്രകടനപത്രിക ധനമന്ത്രി നിർമല സീതാരാമനാണ് പുറത്തിറക്കിയത്. സൗജന്യ കോവിഡ് വാക്സിൻ വിതരണമാണ് വാഗ്ദാനങ്ങളിലൊന്ന്. ഇതിനെതിരെ പ്രതിപക്ഷം വലിയ രീതിയിൽ വിമർശനം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.