പട്ന: ബിഹാർ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) ജനറൽ സെക്രട്ടറി രഘുവർ റായിയെ (50) അജ്ഞാതർ വെടിവെച്ചു കൊന്നു. സമസ്തിപ ുർ ജില്ലയിലെ കല്യാൺപുരിൽ വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. പ്രഭാത സവാരിക്കിറങ്ങിയപ്പോഴാണ് രഘുവർ റായിക്ക് വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബൈക്കിലെത്തിയ സംഘം വെടിവെച ്ച ഉടൻ രക്ഷപ്പെട്ടതായി ജില്ല പൊലീസ് സുപ്രണ്ട് ഹർപ്രീത് കൗർ പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആർ.ജെ.ഡി പ്രവർത്തകരും നാട്ടുകാരും സമസ്തിപുരിൽ വാഹനങ്ങൾ തടഞ്ഞു. രഘുവർ റായി നേരത്തേ സമസ്തിപുർ ജില്ല പരിഷത്ത് ഡെപ്യൂട്ടി ചെയർമാനായിരുന്നു. ഇദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. കൂടുതലും സമസ്തിപുർ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്.
ബിഹാറിൽ ആളുകൾ കീടങ്ങളെ പോലെ കൊല്ലപ്പെടുേമ്പാൾ സംസ്ഥാനത്ത് നിയമവാഴ്ചയുണ്ടെന്ന് ആവർത്തിക്കുന്നതിൽ മുഖ്യമന്ത്രിക്ക് ലജ്ജയില്ലേയെന്ന് ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് ട്വീറ്റ് ചെയ്തു. കാലിത്തീറ്റ കേസിൽ ജയിലിലായ ലാലു പ്രസാദ് യാദവ് റാഞ്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ രാഷ്ട്രീയ ലോക് സമത പാർട്ടി നേതാവ് ഉപേന്ദ്ര കുശ്വാഹയും അപലപിച്ചു.
സംസ്ഥാനത്ത് ക്രമസമാധാന രംഗം അരാജകത്വത്തിലാണെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി പ്രസാദ് യാദവ് പറഞ്ഞു. ക്രിമിനലുകൾക്ക് ആശ്രയം നൽകുന്നത് സർക്കാർ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.