സമസ്തിപൂർ: ബിഹാറിൽ വിദ്യാർത്ഥികളെ കൊണ്ട് പുസ്തക കെട്ടുകൾ ചുമപ്പിച്ച രണ്ടു സർക്കാർ സ്‌കൂളുകളിലെ പ്രധാന അധ്യാപകരെ സസ്‌പെൻഡ് ചെയ്തു. സമസ്തിപൂർ ജില്ലയിലാണ് സംഭവം. ഹനുമാൻ നഗർ മിഡിൽ സ്കൂൾ, നാരായൺപൂർ മിഡിൽ സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് പുസ്തകങ്ങൾ തലയിൽ ചുമക്കാൻ നിർബന്ധിതരായത്.
തലയിൽ ഭാരവും താങ്ങി വിദ്യാർഥികൾ ഒരു കിലോമീറ്ററോളം നടന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മൊഹിയുദ്ദിൻ നഗറിലുള്ള ബി.ആർ.സി ഭവൻ മുതൽ സ്കൂൾ വരെയാണ് കുട്ടികൾ പുസ്തകം ചുമന്നത്. പുസ്തകം കുട്ടികളെ കൊണ്ട് എത്തിച്ചാൽ മതിയെന്ന് പ്രധാന അധ്യാപകൻ പറഞ്ഞതായി ഒരു അധ്യാപിക ആരോപിച്ചു.
സംഭവത്തിന്റെ വിഡിയോയും ചിത്രങ്ങളും പ്രചരിച്ചതോടെ വിദ്യാഭ്യാസ വകുപ്പ് രണ്ടു സ്കൂളിലെയും പ്രധാന അധ്യാപകർക്കെതിരെ നടപടിയെടുത്തു. ഹനുമാൻ നഗർ മിഡിൽ സ്കൂളിലെ പ്രധാന അധ്യാപകൻ സുചിത്ര രേഖ റായ്, നാരായൺപൂർ മിഡിൽ സ്കൂളിലെ പ്രധാന അധ്യാപകൻ സുരേഷ് പസ്വാൻ എന്നിവരെ ജില്ലാ പ്രോഗ്രാം ഓഫിസർ സസ്‌പെൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.