കേസ് അന്വേഷിക്കാൻ സി.ബി.ഐക്കുള്ള പൊതുസമ്മതം പിൻവലിച്ച് ബിഹാറും

പാട്ന: സംസ്ഥാനത്തെ കേസുകൾ അന്വേഷിക്കാൻ സി.ബി.ഐക്ക് നൽകിയ പൊതു സമ്മതം പിൻവലിച്ച് ബിഹാർ സർക്കാർ. കേന്ദ്രത്തിലെ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ രാഷ്ട്രീയ ആവശ്യങ്ങൾക്കായി സി.ബി.ഐയെ ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങൾ നിലനിൽക്കെയാണ് പൊതുസമ്മതം പിൻവലിക്കാൻ തീരുമാനിച്ചത്.

ഡൽഹി സ്‍പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്​​മെന്റ് ആക്ട് 1946 സെക്ഷൻ ആറ് പ്രകാരം ഓരോ സംസ്ഥാനത്തും അന്വേഷണം നടത്താൻ സി.ബി.ഐക്ക് സംസ്ഥാന സർക്കാറിന്റെ പ്രത്യേക അനുമതി ലഭിക്കണം.

വെസ്റ്റ് ബംഗാൾ, ഛത്തീസ്ഗഡ്, രാജസ്ഥാൻ, പഞ്ചാബ്, മേഘാലയ എന്നിവ ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങൾ, കേസ് അന്വേഷിക്കാൻ സി.ബി.ഐക്ക് നൽകിയ പൊതുസമ്മതം പിൻവലിച്ചിരുന്നു.

ബി.ജെ.പി രാഷ്ട്രീയ എതിരാളികൾക്കെതിരെ സി.ബി.ഐയെ ഉപയോഗിക്കുന്നതിനാൽ കേസുകളിൽ അന്വേഷണം നടത്താൻ നൽകിയ പൊതു സമ്മതം പിൻവലിക്കാമെന്ന് ബിഹാറിലെ മഹാസഖ്യം തീരുമാനിക്കുകയായിരുന്നുവെന്ന് ആർ.ജെ.ഡി നേതാവ് ശിവാനന്ദ് തിവാരി പറഞ്ഞു.

കൂടാതെ, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം തടയാൻ ജുഡീഷ്യറിയെ സമീപിക്കാനുള്ള സാധ്യതയും സംസ്ഥാന സർക്കാർ പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

എൻ.ഡി.എയുടെ ഭരണകാലത്ത് കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത നഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Bihar withdraws general consent to CBI to investigate the case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.