ജ്യോതികുമാരി പിതാവ്​ മോഹൻ പാസ്വാനൊപ്പം (ഫയൽചിത്രം)

പിതാവിന്‍റെ വിയോഗത്തിൽ സാന്ത്വനമായി-ബിഹാറിന്‍റെ 'സൈക്കിൾ പെൺകുട്ടി' കാത്തിരിപ്പിലാണ്​; പ്രിയങ്ക ഗാന്ധിയെ കാണാൻ...

പട്‌ന: ജ്യോതികുമാരിയെ ഓർമ്മയില്ലേ? ബിഹാറിന്‍റെ 'സൈക്കിൾ പെൺകുട്ടി'യെ? കോവിഡ്​ ഒന്നാം തരംഗത്തിലെ ​അപ്രതീക്ഷിത ലോക്​ഡൗണിൽ രോഗിയായ അച്​ഛൻ മോഹൻ പാസ്വാനെ ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന്​ ബിഹാറിലെ ദർഭഗംഗയിലേക്ക്​ സൈക്കിളിൽ എത്തിച്ച്​ വാർത്തകളിൽ ഇടംനേടിയിരുന്നു ​ജ്യോതികുമാരി. 1200ഓളം കിലോമീറ്ററാണ്​ പിതാവിനെയും പിന്നിലിരുത്തയി ജ്യോതി സൈക്കിൾ ചവിട്ടിയത്​. 2020 മേയ്​ 18നായിരുന്നു ഇത്​.

കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ കോവിഡിന്‍റെ രണ്ടാംതരംഗത്തിൽ ജ്യോതിക്ക്​ പക്ഷേ, പിതാവിനെ നഷ്​ടമായി. തിങ്കളാഴ്ചയാണ്​ രോഗം ബാധിച്ച്​ മോഹൻ പാസ്വാൻ മരിച്ചത്​. കുടുംബത്തിന്‍റെ നെടുംതൂണായിരുന്ന പിതാവ്​ മരിച്ചതോടെ പ്രതിസന്ധിയിലായ ജ്യോതികുമാരിക്ക് സഹായവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു.

ക​ഴിഞ്ഞദിവസം ജ്യോതിയെ ഫോണില്‍ വിളിച്ച് പ്രിയങ്ക സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. ജ്യോതിയുടെ ദുരവസ്​ഥ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് പ്രിയങ്കയുടെ ഇടപെടലുണ്ടായത്. കുടുംബത്തിന്‍റെ എല്ലാ ചെലവുകളും ജ്യോതിയുടെ വിദ്യാഭ്യാസവും മറ്റുകാര്യങ്ങളും പ്രിയങ്ക ഏറ്റെടുത്തിട്ടുണ്ട്​.

അപ്പോളാണ്​ പ്രിയങ്കയെ നേരിൽ കാണണമെന്ന ആഗ്രഹം ജ്യോതി പങ്കുവെച്ചത്​. കോവിഡ്​ മഹാമാരിക്ക്​ ശേഷം ഡൽഹിയിൽ വെച്ച്​ കൂടിക്കാഴ്ചക്കുള്ള അവസരം ഉണ്ടാക്കാമെന്ന്​ പ്രിയങ്ക ഉറപ്പ്​ നൽകുകയും ചെയ്​തു. ആ നാളിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്​ താനെന്ന്​ ജ്യോതി പറയുന്നു.

പിതാവിനെയും പിന്നിലിരുത്തിയുള്ള ജ്യോതിയുടെ യാത്ര മുന്‍ യു.എസ് പ്രസിഡന്‍റ്​ ഡൊണാള്‍ഡ് ട്രംപിന്‍റെ മകള്‍ ഇവാന്‍ക ട്രംപിന്‍റെയടക്കം നിരവധി പ്രമുഖരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതോടെയാണ്​ 'ബിഹാറിന്‍റെ സൈക്കിള്‍ പെണ്‍കുട്ടി' എന്ന വിശേഷണവും ജ്യോതിക്ക് ലഭിച്ചത്​.

Tags:    
News Summary - Bihar's 'cycle girl' gets helping hand from Priyanka Gandhi Vadra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.