ന്യൂഡൽഹി: യൂട്യൂബില്‍ ഒന്‍പത് ലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള നോയിഡയിലെ ബൈക്ക് സ്റ്റണ്ടർ കൂടിയായ പ്രമുഖ യുട്യൂബർ കൊലക്കേസിൽ അറസ്റ്റിൽ. നിസാമുൽ ഖാൻ എന്നയാളാണ് കാമുകിയുടെ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. പ്രണയബന്ധം പെൺകുട്ടിയുടെ സഹോദരൻ കമാല്‍ ശര്‍മ(26) എതിര്‍ത്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. കൃത്യം നടത്താൻ നിസാമുൽ ഖാനെ സഹായിച്ച മറ്റു രണ്ടു പേരും അറസ്റ്റിലായിട്ടുണ്ട്.
സേഹാദരിയുമായുള്ള പ്രണയ ബന്ധത്തെ ചൊല്ലി കമാൽ ശർമ നിസാമുൽ ഖാനെ മർദ്ദിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തതായും പറയപ്പെടുന്നു.
ഒക്ടോബർ 28ന് നോയിഡയിലെ ഇസ്കോൺ ക്ഷേത്രത്തിന് സമീപത്തു വെച്ച് നിസാമുൽ ഖാന്‍ കമാൽ ശർമയെ പിന്നിൽ നിന്ന് വെടിവെക്കുകയും ബൈക്കിൽ സ്ഥലം വിടുകയുമായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിേയാടെ കമാൽ ശർമ മരിച്ചു.
ബൈക്ക് ഉപയോഗിച്ചുളള അഭ്യാസപ്രകടനങ്ങള്‍ യൂട്യൂബിൽ പോസ്റ്റ് ചെയ്‌ത് ആരാധകരെ സൃഷ്ടിച്ചയാളാണ് നിസാമുൽ ഖാന്‍. ഇയാളുടെ വിഡിയോകൾക്ക് ലക്ഷക്കണക്കിന് കാഴ്‌ചക്കാരാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.