അഹ്മദാബാദ്: 17 വർഷങ്ങൾക്കിപ്പുറം രാജ്യത്തെ പരമോന്നത കോടതിയിൽനിന്നും ആശ്വാസ വിധി വരുേമ്പാൾ ഭർത്താവ് യഅ്ഖൂബ് റസൂലുമൊത്ത് ഈ തെരഞ്ഞെടുപ്പിലെ നിർണായകമായ സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള യാത്രയിലായിരുന്നു ബിൽകീസ് ബാനു. ജീവിതം തക ർത്തെറിഞ്ഞ 2002 മാർച്ചിലെ ഗുജറാത്ത് കലാപ നാളുകളിലൊന്നിനുശേഷം ബിൽകീസ് പിന്നീടിപ ്പോഴാണ് ആദ്യമായി വോട്ടു ചെയ്യുന്നത്! അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേ ന്ദ്ര മോദി ഇന്നിപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അങ്ങനെയുള്ളപ്പോൾ വോട്ടവകാ ശം വിനിയോഗിക്കാതിരിക്കാൻ അവർക്കെങ്ങനെ കഴിയും?
രക്തവും മാംസവും അപമാനവും കണ ്ണീരും വേദനയുമെല്ലാം കൂടിക്കുഴഞ്ഞ് നടുക്കുന്ന ആ ദിനത്തിെൻറ തുടർ വേട്ടയാടലുകളി ലായിരുന്നു ഇത്രനാളും ബിൽകീസും കുടുംബവും. വർഗീയവാദികളുടെ കൊടും ക്രൂരതയുടെ ബാക ്കിപത്രമായി ഒരിടത്തും അവർക്ക് സ്വസ്ഥത ലഭിച്ചില്ല. സുപ്രീംകോടതി നഷ്ടപരിഹാര മായി ഉത്തരവിട്ട അരക്കോടിക്കും വീടിനും സർക്കാർ ജോലിക്കുമൊന്നും പകരം വെക്കാനാവാ ത്ത കൊടിയ അനുഭവങ്ങൾ. തുടരെത്തുടരെയുള്ള വീടുമാറ്റങ്ങൾ, സാമ്പത്തിക നഷ്ടം, സമാനത കളില്ലാത്ത ക്രൂരതയുടെ വടുക്കൾ ശരീരത്തിനും മനസ്സിനും ഏൽപിച്ച ആഘാതങ്ങൾ...
നിരവ ധി വീടുകൾക്കൊടുവിൽ ഗോധ്രയിൽനിന്നും 40 കി.മീറ്റർ അകലെ ദേവ്ഗഢ് ബരിയ ടൗണിലെ റഹീമാബാദ് സൊസൈറ്റിയിലെ ഒറ്റമുറി വീട്ടിലാണ് ഭർത്താവും അഞ്ചു മക്കളുമടങ്ങുന്ന ബിൽകീസിെൻറ കുടുംബം ഇപ്പോൾ. കലാപക്കേസിലെ ഇരകൾക്ക് താമസിക്കാൻ ‘ജംഇയ്യത്തുൽ ഉലമ ഹിന്ദ്’ എന്ന സംഘടന ഒരുക്കിക്കൊടുത്തതാണിത്.
ബലിപെരുന്നാൾ ആഘോഷിക്കാനായി മകളുമൊത്ത് സ്വന്തം വീട്ടിൽ പേയതായിരുന്നു ബിൽകീസ്. അഞ്ചുമാസം ഗർഭിണിയായിരുന്നു അന്ന് ആ 19കാരി. ആ സമയത്താണ് ഗോധ്ര തീവെപ്പ് നടക്കുന്നത്. കലാപം ഭയന്ന് ജീവനുംകൊണ്ട് രാന്ധിപുരിൽ നിന്ന് ട്രക്കിൽ രക്ഷപ്പെടുകയായിരുന്നു 18 പേർ അടങ്ങുന്ന ആ കുടുംബം. ഇവരെ സംഘ്പരിവാർ വർഗീയവാദികൾ തടഞ്ഞു. ബിൽകീസ് ബാനുവിനെയടക്കം സംഘത്തിലെ സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കി.
രണ്ടര വയസ്സുള്ള മകൾ സാലിഹയെ അവർ തറയിലടിച്ച് കൊലപ്പെടുത്തി. കുഞ്ഞു ശിരസ്സ് ബാനുവിെൻറ കൺമുന്നിൽവെച്ച് കഷ്ണങ്ങളായി ചിതറിത്തെറിച്ചു. നാലു പുരുഷന്മാരെ കഴുത്തറുത്തുകൊന്നു. ആ കുടുംബത്തിലെ മൂന്നുപേരെ മാത്രമേ അക്രമികൾ ബാക്കിവെച്ചുള്ളൂ.
ബിൽകീസ് അടക്കമുള്ള നാലു സ്ത്രീകളെ വിവസ്ത്രരാക്കിശേഷം ഓരോരുത്തരായി ക്രൂരമായി പീഡിപ്പിച്ചു. കൂട്ടത്തിലുള്ളവർ കൈകാലുകൾ പിടിച്ചുവെച്ചുവെന്നും കൈവശമുണ്ടായിരുന്ന ഇരുമ്പു ദണ്ഡ് െകാണ്ട് സ്ത്രീകളുടെ കൈകളിലും വയറിനും അടിച്ചുവെന്നും ബിൽകീസ് പറയുന്നു. ഒപ്പം അതിനിന്ദ്യമായ പദപ്രയോഗങ്ങളും നടത്തി. മരിച്ചെന്ന് കരുതി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച ശേഷം അവർ സ്ഥലംവിട്ടു. മണിക്കൂറുകൾ കഴിഞ്ഞാണ് ബാനുവിന് ബോധം തിരിച്ചുകിട്ടിയത്. അപ്പോൾ പൂർണ വിവസ്ത്രയായിരുന്നു. ഏറെ പണിപ്പെട്ട് സമീപത്തെ ആദിവാസി കോളനിയിൽ അഭയം തേടുകയായിരുന്നു. അന്നുമുതൽ തുടങ്ങിയ നീതിക്കായുള്ള പോരാട്ടം ഒന്നരപ്പതിറ്റാണ്ടും പിന്നിട്ടപ്പോഴാണ് ഫലപ്രാപ്തിയിൽ എത്തിയത്. ഇന്നിേപ്പാൾ നാല് പെൺകുട്ടികളും ഒരു മകനും അടക്കം അഞ്ച് കുട്ടികളുടെ മാതാവാണ് 36കാരിയായ ബിൽകീസ് ബാനു. ഹാജറ (17), ഫാതിമ (15), മുഹമ്മദ് യാസീൻ (13), സാലിഹ (11), ഹഫ്സ (9) എന്നിവരാണ് മക്കൾ.
ഈ കാലയളവിൽ ദേവ്ഗഢിനു പുറമെ വഡോദര, മുംബൈ, നാസിക്, ഡൽഹി, ലഖ്നോ, ഗോധ്ര തുടങ്ങി നിരവധിയിടങ്ങളിൽ മാറിത്താമസിക്കാൻ ഇവർ നിർബന്ധിതരായി. ഒരിടത്തും കാലുറപ്പിക്കാനാവാത്ത സാഹചര്യത്തിൽ യഅ്ഖൂബ് റസൂലിെൻറ തൊഴിൽ പോയി. പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദിെൻറയും മനുഷ്യ സ്നേഹികളുടെയും എൻ.ജി.ഒകളുടെയും സഹായത്തോടെയാണ് അവിടന്നിങ്ങോട്ട് പോരാട്ടവും ജീവിതവും മുന്നോട്ടുകൊണ്ടുപോയത്.
നീണ്ടകാലത്തെ നിയമയുദ്ധം ബിൽകീസ് ബാനുവിന് ശാരീരികവും മാനസികമായ പല പ്രശ്നങ്ങളും സമ്മാനിച്ചതായി അയൽവാസിയായ റസാ മൻസൂരി പറയുന്നു. മരുന്നുകൾ കഴിച്ചുകൊണ്ടിരിക്കുകയാണ് അവരിപ്പോൾ. ലഖ്നോ കേന്ദ്രമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തക ഹുമ ഖാൻ മാസങ്ങളായി ബിൽകീസിെൻറ സഹായത്തിനുണ്ട്. പോരാട്ടങ്ങൾക്കൊടുവിൽ നീതിയെത്തിയെന്ന് പറയുേമ്പാഴും ‘പണം എല്ലാത്തിനും ശമനമാവുമോ എന്നറിയില്ല. അതല്ലാതെ നമുക്കെന്തു ചെയ്യാനാവുമെന്ന’ നഷ്ടപരിഹാര വിധിക്കൊപ്പമുള്ള സുപ്രീംകോടതിയുടെ ചോദ്യം ബിൽകീസ് ഒരു തീരാവേദനയാണെന്നോർമിപ്പിക്കുന്നു.
ബിൽകീസ് ബാനു കേസിെൻറ നാൾവഴി...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.