ന്യൂഡൽഹി: എല്ലാ മതവിഭാഗങ്ങളിലുംപെട്ട സ്ത്രീകളുടെ നിയമാനുസൃത വിവാഹ പ്രായം 21 വയസ്സായി ഉയർത്തുന്ന നിയമഭേദഗതി ബിൽ തിടുക്കത്തിൽ ലോക്സഭയിൽ അവതരിപ്പിച്ച് സർക്കാർ. രാഷ്ട്രീയ, പുരോഗമന, വനിത സംഘടനകൾ അടക്കം കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരിക്കേ, സർക്കാർ സ്വമേധയാ നിർദേശിച്ചതനുസരിച്ച് ബിൽ വിശദ പരിശോധനക്ക് പാർലമെൻറിെൻറ സ്ഥിരസമിതിക്ക് വിട്ടു.
2006ലെ ബാലവിവാഹ നിരോധന നിയമത്തിൽ ഭേദഗതി വരുത്തിയാണ് പുതിയ ബിൽ കൊണ്ടുവിന്നിരിക്കുന്നത്. ഈ ഭേദഗതി ഹിന്ദു, മുസ്ലിം, ക്രൈസ്തവ, പാഴ്സി മത വിഭാഗങ്ങളുടേത് അടക്കം എട്ടു നിയമങ്ങൾക്കുകൂടി ബാധകമാക്കിയിട്ടുണ്ട്. പുതിയ ബില്ലുമായി പെരുത്തപ്പെടാത്ത ഏതു വിവാഹ നിയമവും ആചാരവും കീഴ്വഴക്കവും അസാധുവാക്കുന്ന വിധം ബാലവിവാഹ നിരോധന നിയമത്തിൽ '14-എ' എന്ന പുതിയ വകുപ്പ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
വിവാഹവുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങൾക്കും ആചാരരീതികൾക്കും മുകളിലായിരിക്കും ഈ നിയമം. അതിനനുസരിച്ച് വിവിധ നിയമങ്ങളിൽ വരുത്തുന്ന ഭേദഗതികളും 10 പേജ് വരുന്ന ബില്ലിെൻറ ഭാഗമാണ്. ജമ്മു-കശ്മീർ മുതൽ പുതുച്ചേരി വരെ എല്ലാ പ്രദേശങ്ങൾക്കും ബാധകമാണ്. പാർലമെൻറിെൻറ ഇരുസഭകളും പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച് രണ്ടു വർഷത്തിനു ശേഷം മാത്രമാണ് നിയമഭേദഗതിക്ക് പ്രാബല്യം നൽകുകയെന്ന് ബില്ലിൽ വിശദീകരിച്ചു. വനിത-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് 'ബാലവിവാഹ നിരോധന നിയമഭേദഗതി ബിൽ-2021 ലോക്സഭയിൽ അവതരിപ്പിച്ചത്. പകർപ്പ് നടുത്തളത്തിൽ കീറിയെറിഞ്ഞ അന്തരീക്ഷത്തിലായിരുന്നു ബിൽ അവതരണം. സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിശോധനക്ക് വിടുകയാണെന്ന് സർക്കാർ അറിയിച്ചേതാടെ, ഈ വിഷയത്തിൽ പ്രതിപക്ഷാംഗങ്ങൾക്ക് വിശദ ചർച്ചക്ക് അവസരവും നൽകിയില്ല.
സ്ത്രീ-പുരുഷ വിവാഹ പ്രായം 21 ആയി ഏകീകരിക്കുന്ന പുരോഗമനപരമായ നിയമഭേദഗതിയാണ് നടത്തുന്നതെന്ന് ബില്ലിൽ സർക്കാർ വിശദീകരിച്ചു. നിയമം നിലവിലുണ്ടെങ്കിലും ബാലവിവാഹം പൂർണമായും ഇല്ലാതാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. വിവാഹവുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങളും രീതികളും സ്ത്രീ-പുരുഷന്മാർക്ക് ഏകീകൃതമായ മിനിമം വിവാഹ പ്രായം നിർദേശിക്കുന്നില്ല. ഭരണഘടന ലിംഗസമത്വം ഉറപ്പു നൽകുന്നുണ്ടെങ്കിലും നിലവിലെ വിവാഹ നിയമങ്ങൾ ഇത് ഉറപ്പു നൽകുന്നില്ല. ഇതിെൻറ ദോഷം ഏറെ അനുഭവിക്കുന്നത് വനിതകളാണ്.
അവരുടെ ഉന്നത വിദ്യാഭ്യാസം, തൊഴിൽ എന്നിവ പ്രധാനമാണ്. വിവാഹത്തിനു മുമ്പ് തൊഴിൽ ചെയ്ത് സ്വന്തം നിലക്ക് വരുമാനം ഉണ്ടാക്കുക പ്രധാനമാണ്. സ്ത്രീകൾക്ക് പുരുഷനൊപ്പം പദവിക്കും അവസരങ്ങൾക്കും അർഹതയുണ്ട്. പുരുഷനെ ആശ്രയിച്ചു നിൽക്കുന്ന സ്ഥിതി മാറി വനിതകൾ എല്ലാ രംഗങ്ങളിലും മുന്നേറാതെ രാജ്യപുരോഗതി അവകാശപ്പെടാനാവില്ല. ശിശുമരണ നിരക്ക്, പോഷകാഹാരം, ലിംഗാനുപാതം, കുട്ടികളുടെ രക്ഷാകർതൃത്വം, കൗമാര ഗർഭധാരണം തുടങ്ങിയ വിഷയങ്ങൾ കൂടി പരിഗണിച്ചാണ് നിയമഭേദഗതിയെന്നും സർക്കാർ വിശദീകരിച്ചു.
ലഖ്നോ: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തിയതിനെ ചിലർ എതിർക്കുകയാണെന്നും അവരെ എല്ലാവർക്കും അറിയാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിെൻറ പെൺമക്കൾക്കുവേണ്ടിയാണ് ഈ തീരുമാനമെന്നും ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് റാലിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
●1. ബാല വിവാഹ നിരോധന നിയമം -2006
●2. മുസ്ലിം വ്യക്തി നിയമ (ശരീഅത്ത്) പ്രയോഗ നിയമം -1937
●3. ഇന്ത്യൻ ക്രൈസ്തവ വിവാഹ നിയമം -1872
●4. പാഴ്സി വിവാഹ-വിവാഹ മോചന നിയമം -1936
●5. പ്രത്യേക വിവാഹ നിയമം -1954
●6. ഹിന്ദു വിവാഹ നിയമം -1955 ●
7. ഹിന്ദു ന്യൂനപക്ഷ-രക്ഷാകർതൃ നിയമം -1956
●8. ഹിന്ദു ദത്ത്-ജീവനാംശ നിയമം -1956
●9. വിദേശി വിവാഹ നിയമം -1969
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.