ന്യൂഡൽഹി: നിക്ഷേപകൻ രാകേഷ് ജുൻജുൻവാല വിമാന കമ്പനി തുടങ്ങുന്നു. ബജറ്റ് എയർലൈൻ തുടങ്ങാനാണ് ജുൻജുൻവാലയുടെ പദ്ധതി. അടുത്ത നാല് വർഷത്തിനുള്ളിലാവും വിമാനകമ്പനി പ്രവർത്തനം തുടങ്ങുക.
70ഓളം വിമാനങ്ങളുമായാണ് രാകേഷ് ജുൻജുൻവാലയുടെ കമ്പനി പ്രവർത്തനം ആരംഭിക്കുക. അടുത്ത 15 ദിവസത്തിനുള്ളിൽ വിമാന കമ്പനി തുടങ്ങാനുള്ള നോൺ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് വ്യോമയാന മന്ത്രാലയം ജുൻജുൻവാലക്ക് നൽകുമെന്നാണ് റിപ്പോർട്ട്. ഇതിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
35 മില്യൺ ഡോളറാണ് ജുൻജുൻവാല നിക്ഷേപിക്കുക. 40 ശതമാനം ഓഹരിയാണ് അദ്ദേഹത്തിന് കമ്പനിയിലുണ്ടാവുക. ഇന്ത്യയിലെ വാരൻ ബഫറ്റ് എന്നറിയപ്പെടുന്ന ജുൻജുൻവാല ഓഹരി നിക്ഷേപത്തിലൂടെയാണ് വൻ നേട്ടമുണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.