ന്യൂഡൽഹി: ലെഫ്റ്റൻറ് ജനറൽ ബിപിൻ റാവത്ത് പുതിയ കരസേന മേധാവിയായി ചുമതലയേറ്റെടുത്തു. 43 വർഷത്തെ സേവനത്തിന് ശേഷം ധൽബീർ സിങ് വിരമിച്ച ഒഴിവിലേക്കാണ് ബിപിൻ റാവത്തിെൻറ നിയമനം. പ്രവീൺ ബാക്ഷി, ബിരേന്ദ്രർ സിങ് എന്നിവരുടെ സീനിയോറിട്ടി മറികടന്നാണ് സർക്കാർ ബിപിൻ റാവത്തിനെ കരസേന മേധാവിയായി നിയമിച്ചത്. എയർ മാർഷൽ ബിരേന്ദ്രർ സിങ് ദനാ വ്യോമസേന തലവനായും ചുമതലയേറ്റെടുത്തു. അനൂപ് റേഹയുടെ പകരക്കാനായാണ് ബിരേന്ദ്രർ സിങ് വ്യോമസേന തലവനാകുന്നത്.
ശനിയാഴ്ച രാവിലെ നിലവിലെ കരസേന മേധാവി ധൽബീർ സിങും വ്യോമസേന തലവൻ അനുപ് റേഹയും ഡൽഹിയിലെ അമർ ജവാൻ ജ്യോതിയിലെത്തി സൈനികർക്ക് ആദരമർപ്പിച്ചിരുന്നു. ഇത്രയും കാലം തന്നെ പിന്തുണച്ച നരേന്ദ്ര മോദി സർക്കാരിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.