ബിർഭും ആക്രമണത്തിന് പിന്നാലെ ബംഗാളിൽ രണ്ട് തൃണമൂൽ പ്രവർത്തകർ അക്രമിക്കപ്പെട്ടതായി റിപ്പോർട്ട്

കൊൽക്കത്ത: ബിർഭുമിൽ എട്ട് പേരെ ചുട്ടുകൊന്ന സംഭവത്തിന്‍റെ തുടർച്ചയായി ബുധനാഴ്ച പ്രദേശത്ത് രണ്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ചതായി റിപ്പോർട്ട്.

ഹൂഗ്ലിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട തൃണമൂലിന്‍റെ കൗൺസിലർ രൂപ സർക്കാരിന്‍റെ ദേഹത്തേക്ക് കാറിടിച്ചു കയറ്റി പരിക്കേൽപ്പിച്ചു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.

ഇതേ ദിവസം തന്നെ ബംഗാളിലെ നാദിയയിൽ തൃണമൂൽ കോൺഗ്രസിന്‍റെ ഒരു പ്രാദേശിക നേതാവിന് വെടിയേറ്റതായും റിപ്പോർട്ടുണ്ട്. ബിർഭുമിലെ തീവയ്പ്പിന് തുടർച്ചയായി ബുധനാഴ്ച രാത്രിയാണ് ഈ രണ്ട് ആക്രമങ്ങളും നടന്നത്.

ഇന്ന് അക്രമസ്ഥലം സന്ദർശിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചിരുന്നു. കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്നവരോട് ഒരിക്കലും പൊറുക്കരുതെന്ന് ബംഗാളിലെ ജനങ്ങളോട് അഭ്യർഥിച്ചു.

ചൊവ്വാഴ്ച പുലർച്ചെയാണ് ബിർഭുമിൽ തൃണമൂൽ പ്രവർത്തകന്‍റെ കൊലപാതകത്തിന് പിന്നാലെ പത്തോളം വീടുകൾക്ക് തീവെച്ച് എട്ട് പേരെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇതുവരെ 11 പേരെയാണ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Birbhum violence: Two TMC leaders attacked in separate incidents in West Bengal day after fire arson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.