കാൺപൂർ: പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കാൺപൂർ സുവോളജിക്കൽ പാർക്ക് അടച്ചു. പാർക്കിൽ പക്ഷിപ്പനി സ്ഥിരീകരിച്ചുവെന്നും 15 ദിവസത്തേക്ക് സന്ദർശകർക്ക് പ്രവേശനമില്ലെന്നും മൃഗശാല ഡയറക്ടർ ഡോ. സുനിൽ ചൗധരി പറഞ്ഞു.
വരും ദിവസങ്ങളിൽ കൂടുതൽ പക്ഷികളുടെ സാമ്പിളുകൾ പരിേശാധനക്ക് വിധേയമാക്കും. ജനുവരി ആറിന് നാലുപക്ഷികളെ ചത്തനിലയിൽ കെണ്ടത്തിയതോടെ പാർക്കിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. പക്ഷികളുടെ സാമ്പിളുകൾ ഭോപാലിലെ അനിമൽ ഡിസീസ് ലേബാറട്ടറിയിലേക്ക് അയച്ചു.
കേരള, കർണാടക, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഇതുവരെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. കാക്കകൾ, കോഴി -താറാവുകൾ, ദേശാടനക്കിളികൾ തുടങ്ങിയവ കൂട്ടത്തോടെ ചത്തതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. പക്ഷിപ്പനി വ്യാപിക്കാതിരിക്കാൻ സംസ്ഥാന ഭരണകൂടങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.