ജന്മദിനാഘോഷം അതിരുവിട്ടു; മഞ്ഞ്​ സ്​പ്രേയിൽ നിന്ന്​ യുവാവിന്‍റെ മുഖത്തിന്​ തീപിടിച്ചു -വീഡിയോ വൈറൽ

ന്യൂഡൽഹി: ജന്മദിനാഘോഷത്തിനിടെ യുവാവിന്‍റെ മുഖത്തിന്​ തീപിടിച്ച വീഡിയോ വൈറലാകുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ്​ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളുള്ളത്​. യുവാവും സുഹൃത്തുക്കളുംചേർന്ന്​ ബെർത്ത്​ ഡെ കേക്ക്​ മുറിക്കുന്നതാണ്​ വീഡിയോയുടെ തുടക്കത്തിലുള്ളത്​. ഇതിനിടെ സുഹൃത്തുക്കളിൽ ചിലർ എതിർവശത്തുനിന്ന്​ യുവാവിന്‍റെ ​മുഖത്തേക്ക്​ സ്​നോ ഫോം സ്​പ്രേ ചെയ്യുകയായിരുന്നു.


കത്തിച്ചുവച്ചിരുന്ന പൂത്തിരികളിൽ നിന്ന്​ സ്​നോഫോമിലേക്കും അവിടെ നിന്ന്​ യുവാവിന്‍റെ മുഖത്തേക്കും തീ പടർന്നു. നിമിഷനേരംകൊണ്ട്​ യുവാവിന്‍റെ തലയിലും മുടിയിലുമെല്ലാം തീ പടർന്നുപിടിച്ചതും അയാൾ ഓടി മാറുന്നതും വീഡിയോയിൽ ദൃശ്യമാണ്​. വീഡിയോ ലക്ഷക്കണക്കിനുപേരാണ്​ കണ്ടത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.