ന്യൂഡൽഹി: പാർലമെന്റ് സമ്മേളനം ശനിയാഴ്ച സമാപിക്കാനിരിക്കേ, നിർബന്ധമായും ഹാജരുണ്ടായിരിക്കണമെന്ന് ലോക്സഭയിലെയും രാജ്യസഭയിലെയും ബി.ജെ.പി എം.പിമാർക്ക് പാർട്ടി വിപ്. സുപ്രധാനമായ ചില സഭാ നടപടികളുണ്ടെന്ന് സൂചിപ്പിച്ചാണ് വിപ്.
അവസാന നിമിഷം സുപ്രധാന ഇനങ്ങൾ സഭയിൽ കൊണ്ടുവരുന്ന രീതി മോദിസർക്കാറിന് ഉണ്ടെന്നിരിക്കേ, ബി.ജെ.പി വിപ് അഭ്യൂഹങ്ങൾക്ക് വഴിവെച്ചു. സഭയിൽ സർക്കാർ ഉദ്ദേശിക്കുന്ന കാര്യപരിപാടി എന്താണെന്ന് ഔദ്യോഗികമായ വിശദീകരണങ്ങളില്ല. ബി.ജെ.പി എം.പിമാർക്കു തന്നെ ഇക്കാര്യത്തിൽ അറിവൊന്നുമില്ല. ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് അപ്രതീക്ഷിത രാഷ്ട്രീയ അജണ്ട സഭയിൽ അവതരിപ്പിക്കപ്പെടാമെന്ന് കരുതുന്നവർ ഏറെ.
ഇതിനിടെ, കേരളത്തിൽനിന്ന് എൻ.കെ പ്രേമചന്ദ്രൻ അടക്കം ഏതാനും എം.പിമാരെ ക്ഷണിച്ച് പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചവിരുന്നു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.