ബി.ജെ.പി, അകാലിദൾ, കോൺ​ഗ്രസ് നേതാക്കൾ എ.എ.പിയിലേക്ക്; പഞ്ചാബിൽ എ.എ.പിക്ക് മുന്നേറ്റം

ഛണ്ഡി​ഗഡ്: പഞ്ചാബിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാർട്ടിക്കൊപ്പം ചേർന്ന് ബി.ജെ.പി, അകാലിദൾ, കോൺ​ഗ്രസ് നേതാക്കൾ. ബി.ജെ.പി പിന്നോക്ക വിഭാ​ഗം നേതാവ് കുൽദീപ് സിങ് ശാന്തി, ശിരോമണി അകാലിദൾ പട്ടികവിഭാ​ഗം ജനറൽ സെക്രട്ടറി ​ഗുർദർ‍‍ശൻ ലാൽ എന്നിവരാണ് എ.എ.പിക്കൊപ്പം ചേർന്നത്.

പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മാനിന്റെ നേതൃത്വത്തിലായിരുന്നു ഇരുവരുടെയും പാർട്ടി പ്രവേശം. കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ നാഷണൽ സ്റ്റുഡൻ്റ് യൂണിയൻ ഓഫ് ഇന്ത്യയുടെ പഞ്ചാബ് വൈസ് പ്രസിഡന്റ് രാഹുൽ ശർമയും എ.എ.പിയിൽ ചേർന്നിരുന്നു.

യുവാക്കൾക്കിടയിൽ ഏറെ സ്വാധീനമുള്ള ശർമ ഗുരുദാസ്പൂർ മണ്ഡലത്തിലെ നേതാവാണ്. കഴിഞ്ഞ രണ്ട് വർഷത്തെ എ.എ.പി സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി നിരവധി നേതാക്കൾ എ.എ.പിക്കൊപ്പം ചേരാൻ ആ​ഗ്രഹിക്കുകയാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ 13-0ന് വിജയിച്ച് പാർട്ടി ചരിത്രം കുറിക്കുമെന്നും മൻ പറഞ്ഞു.

Tags:    
News Summary - BJP, Akali Dal, Congress leaders joins AAP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.