ന്യൂഡൽഹി: കോൺഗ്രസ് നേതാവ് അഹമ്മദ് പേട്ടലിന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. ഗുജറാത്തിൽ ഇൗയടുത്ത് അറസ്റ്റിലായ തീവ്രവാദ ബന്ധമുള്ള രണ്ട് പേരിലൊരാൾ അഹമ്മദ് പേട്ടൽ ട്രസ്റ്റിയായ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായിരുന്നു. തുടർന്നാണ് അഹമ്മദ് പേട്ടലിന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന ആരോപണവുമായി രൂപാനി രംഗത്തെത്തിയിരിക്കുന്നത്.
ഇതൊരു ഗൗരവമുള്ള വിഷയമാണ്. തീവ്രവാദിെയ അറസ്റ്റ് ചെയ്തത് അഹമ്മദ് പേട്ടൽ നടത്തുന്ന ആശുപത്രിയിൽ നിന്നാണെന്നും രൂപാനി പറഞ്ഞു. എന്നാൽ തീവ്രവാദ ബന്ധത്തിെൻറ പേരിൽ അറസ്റ്റിലായവർക്തെിരെ ശക്തമായ നടപടി എത്രയും പെെട്ടന്ന് സ്വീകരിക്കണമെന്ന് പേട്ടലും കോൺഗ്രസും ആവശ്യെപ്പട്ടു. ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിഷയത്തെ ഉപയോഗിക്കുകയാണ് ബി.െജ.പിയെന്നും കോൺഗ്രസ് ആരോപിച്ചു. തീവ്രവാദത്തിെനതിരെ പോരാടുേമ്പാൾ സമാധാന കാംക്ഷികളെ ഭിന്നിപ്പിക്കരുതെന്നും പേട്ടൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.