കശ്​മീർ പതാക പരാമർശം; മെഹ്ബൂ​ബക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി

ശ്രീനഗര്‍: ജ​മ്മു–​ക​ശ്​​മീ​രി‍െൻറ സ്വ​ന്തം പ​താ​ക പു​നഃ​സ്ഥാ​പി​ക്കാ​തെ മ​റ്റൊരു കൊടിയും ഉയർത്താൻ തങ്ങൾ തയാറല്ലെന്ന പരാമർശത്തിൽ പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന്‌ കേസെടുക്കണമെന്ന് ബി.ജെ.പി. 14 മാ​സ​ത്തെ വീ​ട്ടു ത​ട​ങ്ക​ലി​ൽ നി​ന്ന് മോ​ച​നം ല​ഭി​ച്ച ശേ​ഷം ആ​ദ്യമായി നടത്തിയ വാർത്താസമ്മേളനത്തിലാണ്​ ആര്‍ട്ടിക്കിള്‍ 370 പ്രകാരം പതാകയും പ്രത്യേക പദവിയും പുന:സ്ഥാപിക്കുന്നത് വരെ ജമ്മു കശ്മീരില്‍ ദേശീയ പതാക ഉയര്‍ത്തുകയില്ലെന്ന്​ മെഹബൂബ മുഫ്തി പ്രസ്താവന നടത്തിയത്​.

'ഞങ്ങള്‍ കശ്മീരിനെ കൈയൊഴിഞ്ഞെന്ന് കരുതുന്നവര്‍ക്ക് തെറ്റിപ്പോയി. ഞങ്ങളുടെ സംസ്ഥാന പതാക തിരിച്ചെത്തിയാല്‍ മാത്രമേ ഞങ്ങള്‍ ദേശീയ പതാക ഉയര്‍ത്തുകയുള്ളൂ. ഈ പതാകയും ഭരണഘടനയും ഉള്ളതുകൊണ്ടുമാത്രമാണ് ഇവിടെ ദേശീയ പതാകയുള്ളത്. ഈ പതാക മൂലമാണ് ഞങ്ങള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത്'- എന്നായിരുന്നു മെഹ്ബൂബ മുഫ്തിയുടെ പ്രസ്​താവന.

ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത​മാ​യി ല​ഭി​ച്ച അ​വ​കാ​ശ​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ് ജ​മ്മു–​ക​ശ്​​മീ​രി‍െൻറ പ്ര​ത്യേ​ക പ​ദവി റ​ദ്ദാ​ക്കു​ക​വ​ഴി കേ​ന്ദ്ര സ​ർ​ക്കാ​ർ ചെ​യ്​​ത​ത്. കൊ​ള്ള​ക്കാ​ർ അ​തു തി​രി​ച്ചു ന​ൽ​ക​ണം. ത​ങ്ങ​ളി​ൽ​നി​ന്ന് ത​ട്ടി​യെ​ടു​ത്ത​തും അ​തി​ല​പ്പു​റ​വും ന​ൽ​കാ​ൻ കൊ​ള്ള​യ​ടി​ച്ച​വ​ർ ത​യാ​റാ​വു​ന്ന കാ​ലം വ​രും. സ​മാ​ധാ​ന​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ അ​തി​നാ​യി രാ​ഷ്ട്രീ​യ പോ​രാ​ട്ടം ന​ട​ത്തു​ം. ഭ​ര​ണ​ഘ​ട​നാ​വ​കാ​ശ​ങ്ങ​ളും നാ​ടി‍െൻറ കൊ​ടി​യും നി​ല​വി​ലി​ല്ലാ​ത്തി​ട​ത്തോ​ളം തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ താ​ൽ​പ​ര്യ​മി​ല്ലെന്നും മെഹ്​ബൂബ വ്യക്തമാക്കിയിരുന്നു.

മെഹ്​ബൂബയുടെ പരാമർശത്തിനെതിരെ ജമ്മു കശ്മീർ ബി.ജെ.പി അധ്യക്ഷൻ രവീന്ദർ റെയ്‌ന രംഗത്തെത്തി. രാജ്യദ്രോഹപരമായ പരാമർശങ്ങൾ നടത്തിയ മെഹ്ബൂബ മുഫ്തിക്കെതിരെ നടപടി സ്വീകരിക്കണം. രാജ്യദ്രോഹകുറ്റം ചുമത്തി അവരെ അറസ്​റ്റു ചെയ്യണമെന്ന്​ ലഫ്റ്റനൻറ്​ ഗവർണർ മനോജ് സിൻഹയോട് ആവശ്യപ്പെട​ുകയാണെന്നും റെയ്​ന പറഞ്ഞു.

''ഞങ്ങൾ മാതൃരാജ്യത്തിനും രാജ്യത്തി​െൻറ പതാകക്കും വേണ്ടി ഓരോ തുള്ളി രക്തവും ബലിയർപ്പിക്കും. ജമ്മു കശ്മീർ നമ്മുടെ രാജ്യത്തി​െൻറ അവിഭാജ്യ ഘടകമാണ്. അതിനാൽ ഒരു പതാക ഉയർത്താനേ അവകാശമുള്ളൂ, അത്​ ദേശീയ പതാകയാകും'' -റെയ്​ന പി.ടി.ഐയോട്​ പ്രതികരിച്ചു.

കശ്മീരിലെ ജനങ്ങളെ പ്രകോപിപ്പിക്കുന്ന കാര്യങ്ങള്‍ മെഹബൂബ മുഫ്തിയെപ്പോലുള്ള നേതാക്കള്‍ പറയരുത്. സമാധാനം, സാഹോദര്യം എന്നിവ നശിപ്പിക്കാൻ ഞങ്ങള്‍ ആരെയും അനുവദിക്കില്ല. എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ അതിന്റെ പരിണതഫലങ്ങള്‍ നേരിടേണ്ടിവരും. കശ്മീരിലെ നേതാക്കള്‍ക്ക് ഇന്ത്യയില്‍ കഴിയാന്‍ അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അവര്‍ക്ക് പാകിസ്താനിലേക്കോ ചൈനയിലേക്കോ പോകാമെന്നും രവീന്ദര്‍ റെയ്‌ന പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.