തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനാർഥിയെച്ചൊല്ലി സംസ്ഥാനത്തെ ബി.ജെ.പിയിൽ ആശയക്കുഴപ്പം. ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കി പ്രഖ്യാപിച്ചിട്ടില്ലെന്ന് വി.മുരളീധരൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പുറത്തുവന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങൾ മാത്രമാണ് ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയത്. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയിട്ടില്ലെന്നാണ്.
നേരത്തെ ഇ.ശ്രീധരനായിരിക്കും ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്നും അഴിമതിരഹിതമായ ഭരണത്തിനായി സി.പി.എമ്മിനേയും കോൺഗ്രസിനേയും പരാജയപ്പെടുത്തുമെന്നും വി.മുരളീധരൻ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി വി.മുരളീധരൻ തന്നെ രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.