യു.പിയിൽ ബി.ജെ.പി മുന്നിട്ടു നിൽക്കുന്നു; പഞ്ചാബിൽ കോൺഗ്രസ്​​

ന്യൂഡല്‍ഹി: യു. പിയിൽ ബി.​ജെ.പി വൻ മുന്നേറ്റം നടത്തുന്നു. 150 സീറ്റുകളിൽ ബി.ജെ.പി മുന്നിൽ നിൽക്കുകയാണ്​. എസ്​.പി - കോൺഗ്രസ്​ സഖ്യം 49 സീറ്റുകളിലും​, ബി.എസ്​.പി 24 സീറ്റുകളിലും മുന്നിട്ടു നിൽക്കുന്നു.  പഞ്ചാബിൽ കോൺഗ്രസ്​ 51 സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്നു. ആംആദ്​മി പാർട്ടി 22​ സീറ്റുകളിലും ശിരോമണി അകാലിദൾ 14​ സീറ്റുകളിലും മുന്നിട്ടു നിൽക്കുന്നു. പഞ്ചാബിലെ മുഖ്യമന്ത്രി പ്രകാശ്​ സിങ്ങ്​ ബാദൽ ലാംബിയിൽ മുന്നിട്ടു നിൽക്കുന്നു. 117 നിയമസഭാ സീറ്റുകളിലേക്കാണ്​ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. കേവല ഭൂരിപക്ഷമായ 59 സീറ്റുകൾ ലഭിച്ചാൽ കോൺഗ്രസിന്​ ആശ്വാസ വിജയം ലഭിക്കും. എന്നാൽ ആംആദ്​മി ശക്​തമായ മത്​സരമാണ്​ കാഴ്​ചവെക്കുന്നത്​. 2012ൽ അകലിദൾ ബിജെപി സഖ്യം 68 സീറ്റുകൾ നേടിയിരുന്നു. കോൺഗ്രസ്​ 46 സീറ്റുകളും. 

യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്​, ഗോവ, മണിപ്പൂര്‍ നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്‍െറ വോ​െട്ടണ്ണലാണ്​​ തുടങ്ങിയത്​.  ഉത്തരാഖണ്ഡിൽ ബി.ജെ.പി 29സീറ്റുകളിലും കോൺഗ്രസ്​ 6 സീറ്റുകളിലും ബി.എസ്​.പി ഒരു സീറ്റിലും മുന്നിലാണ്​.  ഗോവയിൽ കോൺഗ്രസ്​ എട്ട്​ സീറ്റുകളിലും ബി.ജെ.പി നാലു സീറ്റുകളിലും മുന്നേറുന്നു.  മണിപ്പൂരിൽ കോൺഗ്രസുമാണ്​ മുന്നിലുള്ളത്​. ഒമ്പതു  സീറ്റുകളിൽ മുന്നേറുന്നു. ബി.ജെ.പി നാലു സീറ്റുകളിലും മുന്നേറുന്നു. 

​വോട്ടെടുപ്പിന്‍െറ പ്രവണതകളുമായി കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ യു.പിയിലും മറ്റും ബി.ജെ.പിക്ക് മേല്‍കൈ പ്രവചിക്കുന്നു. എക്സിറ്റ് പോള്‍ ഫലങ്ങളെ കടത്തി വെട്ടുന്ന തരത്തിലാണ്​ യു.പിയിൽ ബി.​ജെ.പിയുടെ മുന്നേറ്റം. 

എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയെന്നു വന്നാല്‍, രാജ്യത്തിന്‍െറ രാഷ്ട്രീയ ചിത്രംതന്നെ മാറാം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടുവെക്കുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, സെമിഫൈനല്‍ എന്ന നിലയിലാണ് ഈ ഫലത്തെ കാണുന്നത്. 
 

Tags:    
News Summary - bjp in up ,congress in punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.