ന്യൂഡൽഹി: ബി.ജെ.പിക്ക് അരവിന്ദ് കെജ്‌രിവാളിനെ ഭയമെന്ന് ആം ആദ്മി പാർട്ടി . വ്യാജകേസുകൾ നിർമിച്ച് അരവിന്ദ് കെജ്‌രിവാളിനെ ജയിലിലാക്കാൻ ബി.ജെ.പി ശ്രമിക്കുന്നത് ഭയം കാരണമാണെന്ന് എ.എ.പി മുതിർന്ന നേതാവും ഡൽഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു.
"അരവിന്ദ് കെജ്‌രിവാളിനെ ജയിലിലാക്കാൻ ബി.ജെ.പി ശ്രമിക്കുന്നത് ഭയം കാരണമാണമാണ്. അവർക്ക് ഡൽഹി തെരഞ്ഞെടുപ്പിൽ കെജ്‌രിവാളിനെ പരാജയപ്പെടുത്താൻ കഴിയില്ല. അതുകൊണ്ട് എ.എ.പി സർക്കാറിനെ അസ്ഥിരപ്പെടുത്താൻ വ്യജകേസുകൾ നിർമിക്കുന്നു"- സൗരഭ് ഭരദ്വാജ് പറഞ്ഞു.
കള്ളക്കേസുകളിലൂടെ അരവിന്ദ് കെജ്‌രിവാളിനെ ജയിലാക്കാൻ നോക്കുന്നതിനെ കുറിച്ച് എ.എ.പി പ്രവർത്തകർ നടത്തുന്ന കാമ്പയിനിലൂടെ ജനങ്ങളെ അറിയിക്കുമെന്നും ജയിലിൽ പോകേണ്ടി വന്നാൽ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കണോ അതോ ജയിലിൽ നിന്നും സർക്കാറിനെ നയിക്കണോ എന്നതിൽ അഭിപ്രായം തേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരും കെജ്‌രിവാളിനെ ഒരു കള്ളക്കേസിലും ഉൾപ്പെടുത്തിയിട്ടില്ലെന്നും എന്നാൽ മദ്യ കുംഭകോണ അന്വേഷണം അദ്ദേഹത്തിൽ എത്തിയെന്നതാണ് സത്യമെന്നും ബി.ജെ.പി ഡൽഹി യൂനിറ്റ് മേധാവി വീരേന്ദ്ര സച്ച്‌ദേവ എ.എ.പി ആരോപണങ്ങളോട് പ്രതികരിച്ചത്. ആദ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിലുമായി ഡൽഹിയിൽ അടുത്ത 15 മാസത്തിനുള്ളിൽ പാർട്ടി ഇരട്ട പരാജയം നേരിടുമെന്നത് സൗരഭ് ഭരദ്വാജിനെപ്പോലുള്ള എ.എ.പി നേതാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ഭൂരിഭാഗം ജനങ്ങളും കെജ്‌രിവാൾ ജയിലിൽ നിന്ന് സർക്കാറിനെ നയിക്കണമെന്നാകും പറയുകയെന്നും അതിനാലാണ് അവരുടെ അഭിപ്രായമറിയാൻ എ.എ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.