ന്യൂഡൽഹി: വാഹനവ്യവസായ മേഖലയിൽ പത്തുലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന വി ഷയത്തിൽ ബി.ജെ.പി സർക്കാറിെൻറ മൗനം ഏറ്റവും അപകടകരമാണെന്ന് കോൺഗ്രസ് ജനറൽ സെക ്രട്ടറി സോണിയ ഗാന്ധി. തൊഴിൽ നഷ്ടം ചൂണ്ടിക്കാട്ടുന്ന മാധ്യമ റിപ്പോർട്ട് ഉദ്ധരിച്ചാണ് പ്രിയങ്കയുടെ പ്രതികരണം. വാഹനവ്യവസായത്തിലെ മാന്ദ്യം തുടർന്നാൽ പത്തുലക്ഷം തൊഴിലാളികളെ ബാധിക്കുമെന്ന് ഓട്ടോ ഘടക നിർമാതാക്കളുടെ സംഘടനയായ ഓട്ടോമോട്ടിവ് കോംപോണൻറ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ(എ.സി.എം.എ)യുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അവർ.
മാന്ദ്യംമൂലം പത്തുലക്ഷം തൊഴിലവസരങ്ങൾ അപകടത്തിലാകുമെന്ന മാധ്യമ റിപ്പോർട്ട് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ ടാഗ് ചെയ്തു. തൊഴിൽ നഷ്ടം, സമ്പദ്വ്യവസ്ഥയെ തകർക്കുന്ന നയങ്ങൾ എന്നിവയിൽ ബി.ജെ.പി സർക്കാറിെൻറ മൗനം അപകടകരമാണ്. 50 ലക്ഷം ആളുകൾ ജോലിചെയ്യുന്ന വ്യവസായത്തെ പ്രതിനിധാനംചെയ്യുന്ന എ.സി.എം.എ, 10 മാസമായി തുടരുന്ന വ്യാപാരമാന്ദ്യം ചൂണ്ടിക്കാട്ടി വാഹന മേഖലക്ക് മുഴുവൻ 18 ശതമാനം ഏകീകൃത ജി.എസ്.ടി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.