മായാവതി

ബി.ജെ.പി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയവൽക്കരിക്കുന്നു -മായാവതി

ഡെറാഡൂൺ: പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെയും മധ്യവർഗത്തിന്‍റെയും ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ ബി.ജ.പിയും കോൺഗ്രസും പരാജയപ്പെട്ടെന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബഹുജൻ സമാജ്‌വാദി പാർട്ടി (ബി.എസ്.പി) അധ്യക്ഷയുമായ മായാവതി. ഇരുപാർട്ടികളും തങ്ങളുടെ നേട്ടങ്ങൾക്കായി ഉത്തരാഖണ്ഡിനെ ആവർത്തിച്ച് ചൂഷണം ചെയ്യുകയാണെന്നും ജനങ്ങൾ അവരെ പരാജയപ്പെടുത്തേണ്ട സമയമാണിതെന്നും മായാവതി പറഞ്ഞു.

ദലിതർക്കും ആദിവാസി വിഭാഗങ്ങൾക്കുമെതിരായ വിവേചന നയങ്ങൾ മൂലമാണ് കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ടതെന്നും ബി.ജെ.പിയുടെ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്നും റൂർക്കിയിൽ നടന്ന റാലിയിൽ മായാവതി പറഞ്ഞു. ശരിയായ രീതിയിൽ ബി.ജെ.പിക്ക് അധികാരത്തിൽ വരാൻ കഴിയില്ല. ബി.ജെ.പി തെറ്റായ വാഗ്ദാനങ്ങൾ നൽകുകയാണെന്ന് മായാവതി ആരോപിച്ചു.

ബി.ജെ.പി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയവൽക്കരിക്കുകയാണെന്നും മുൻകാലങ്ങളിൽ കോൺഗ്രസ് പാർട്ടി അധികാര ദുർവിനിയോഗം നടത്തിയതിന് സമാനമാണിതെന്നും മായാവതി ആരോപിച്ചു. താൻ അധികാരത്തിലിരിക്കുമ്പോൾ മലയോര മേഖലയിലെ ജനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റിയിരുന്നെന്നും പരിസ്ഥിതിയെ നശിപ്പിക്കുന്ന ഒരു പ്രവൃത്തിയും ഒരിക്കലും അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി.

Tags:    
News Summary - "BJP has politicized central agencies," says BSP chief Mayawati

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.