ചെന്നൈ: 7.5 ലക്ഷം കോടിയുടെ വിവിധ ക്രമക്കേടുകളെക്കുറിച്ച സി.എ.ജി റിപ്പോർട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാത്തതിനെ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തുരത്തണമെന്നും ‘സ്‌പീക്കിങ് ഫോർ ഇന്ത്യ’ പോഡ്‌കാസ്റ്റിന്റെ രണ്ടാം എപ്പിസോഡിൽ സ്റ്റാലിൻ പറഞ്ഞു.
ബി.ജെ.പിയുടെ ‘വർഗീയ, വിഭജന, സ്വേച്ഛാധിപത്യ, കോർപറേറ്റ് രാഷ്ട്രീയം അവസാനിപ്പിക്കാൻ ഒന്നിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.ഇൻഡ്യ സഖ്യം അഴിമതിക്കാരുടേതാണെന്ന് ആരോപിക്കുന്ന മോദി, തന്റെ ഭരണത്തിലെ അഴിമതി തുറന്നുകാട്ടുന്ന സി.എ.ജി റിപ്പോർട്ടിനെക്കുറിച്ച് മൗനം പാലിക്കുന്നതെന്തുകൊണ്ടാണെന്ന് സ്റ്റാലിൻ ചോദിച്ചു.
അയോധ്യ വികസനപദ്ധതി മുതൽ ആയുഷ്മാൻ ഭാരത് വരെ 7.5 ലക്ഷം കോടിയുടെ ക്രമക്കേട് നടന്നതായ സി.എ.ജി റിപ്പോർട്ട് ഉദ്ധരിച്ചായിരുന്നു സ്റ്റാലിന്റെ പ്രതികരണം. ദരിദ്രർക്കും കീഴാളർക്കുമെതിരെയാണ് മോദി പ്രവർത്തിക്കുന്നതെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.