ന്യുഡൽഹി: ബി.ജെ.പിയെ വിമർശിച്ച് ശിവസേന എം.പി സഞ്ജയ് റാവുത്ത്. ബി.ജെ.പി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുന്നുവെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു. ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്ങിന്‍റെ അറസ്റ്റിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"ബി.ജെ.പി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുന്നു. ഇത് 2024 വരെ തുടർന്നുകൊണ്ടിരിക്കും. ഞങ്ങൾ ഇതിനെതിരായി പ്രവർത്തിക്കും. ബി.ജെ.പി അധികാരത്തിൽ വരാത്ത സ്ഥലങ്ങളിൽ റെയ്ഡുകളും തുടരും"- സഞ്ജയ് റാവുത്ത് പറഞ്ഞു.
അതേസമയം, സഞ്ജയ് സിങ്ങിന്‍റെ നേതൃത്വത്തിൽ തുറന്ന അഴിമതിയാണ് നടക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. ഇ.ഡി അന്വേഷണത്തിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. എന്നാൽ മോദിക്കും അദാനിക്കുമെതിരെ നിരന്തരം ചോദ്യം ചോദിക്കുന്നതിനാലാണ് സഞ്ജയ് സിങ്ങിന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയതെന്നും 2024ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയമാണ് നടപടിക്ക് പിന്നിലെന്നുമാണ് ആം ആദ്മി പാർട്ടി പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.