പട്ന: 2019ലെ പാർലമെൻറ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചർച്ചകൾ ജെ.ഡി.യു -ബി.ജെ.പ ി ബന്ധം ഉലയുന്നതിലേക്ക് വഴിമാറുന്നു. ഇരുപക്ഷവും അനുരഞ്ജനത്തിന് ഒരുക്കമല്ല എന്ന സമീപനത്തിലാണ്.
ആർക്കും പരാതിയില്ലാത്ത വിധം സീറ്റ് പങ്കിടലാണ് ബിഹാറിൽ നടക്കുന്നതെന്നും മുഴുവൻ സീറ്റുകളിലും എൻ.ഡി.എ വിജയം ഉറപ്പാക്കുമെന്നുമാണ് കഴിഞ്ഞ ദിവസം ബി.ജെ.പി അവകാശപ്പെട്ടതെങ്കിലും അടിത്തട്ടിൽ കാര്യങ്ങൾ സുഖകരമല്ല. 40 ലോക്സഭ സീറ്റാണ് ബിഹാറിലുള്ളത്. ഇതിൽ 20 സീറ്റിൽ മത്സരിക്കാനാണ് ബി.ജെ.പി നീക്കം. പ്രധാന സഖ്യകക്ഷി നിതീഷ് കുമാറിെൻറ ജനതാദൾ (യു)വിനെ 12 സീറ്റുകളിലേക്ക് ഒതുക്കും. രാം വിലാസ് പാസ്വാെൻറ ലോക് ജനശക്തി പാർട്ടി (എൽ.ജെ.പി) ആറ് സീറ്റുകളിലും ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാർട്ടി (ആർ.എൽ.എസ്.പി) രണ്ട് സീറ്റുകളിലും വീതം ജനവിധി തേടിയേക്കും.
എന്നാൽ, സീറ്റ് വിഭജന ചർച്ചകളൊന്നും പൂർത്തിയായിട്ടില്ലെന്ന് ജെ.ഡി.യു നേതാവ് കെ.സി. ത്യാഗി പറഞ്ഞു. ‘‘ചർച്ച തുടരുകയാണ്. അതിനിടയിൽ എവിടെനിന്നാണ് ഇൗ കണക്കുകൾ വന്നത്? ഇതൊരിക്കലും അംഗീകരിക്കാനാകില്ല’’ -ത്യാഗി വ്യക്തമാക്കി.
ബി.ജെ.പിയുടെ ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പരാജയം, കർണാടകയിലെ തോൽവി എന്നിവ ജെ.ഡി.യു കൂടുതൽ സീറ്റ് ചോദിക്കാൻ കാരണമായിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ ബിഹാറിൽ ഏറ്റവും കൂടുതൽ സീറ്റിൽ മത്സരിക്കുന്ന കക്ഷി ജെ.ഡി.യു ആയിരിക്കുമെന്ന് കെ.സി. ത്യാഗി വ്യക്തമാക്കി. 2014 തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് നേടിയ ഉപേന്ദ്ര കുശ്വാഹക്ക് ഇത്തവണ സീറ്റ് നൽകുന്ന കാര്യം ജെ.ഡി.യു അജണ്ടയിൽ ഇല്ല. താൻ എതിർപക്ഷത്തേക്ക് നീങ്ങുമെന്ന സൂചനയും ഉപേന്ദ്ര നൽകിയിട്ടുമുണ്ട്.
2014നു മുമ്പ് തങ്ങൾ 25 സീറ്റിലും ബി.ജെ.പി 15 സീറ്റിലുമാണ് മത്സരിച്ചിരുന്നതെന്നാണ് ജെ.ഡി.യു വാദം. എന്നാൽ, അത് പഴങ്കഥ ആണെന്നും അവസാന തെരഞ്ഞെടുപ്പിലെ നില നോക്കിയാൽ മതിയെന്നുമുള്ള നിലപാടിലാണ് ബി.ജെ.പി. 2014ൽ ജെ.ഡി.യുവിന് വെറും രണ്ട് സീറ്റിലാണ് വിജയം നേടാനായത്. ബി.ജെ.പിയാകെട്ട സംസ്ഥാനത്ത് 22 സീറ്റിൽ വിജയിച്ചു.
സംസ്ഥാനത്ത് ലാലു പ്രസാദ് യാദവിെൻറ ഇളയ മകൻ തേജസ്വി യാദവിെൻറ ജനസമ്മിതി വർധിച്ചു വരുകയാണ്. ബിഹാർ ജനസംഖ്യയുടെ 16 ശതമാനം വരുന്ന ദലിതുകളും 26 ശതമാനം വരുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജാതികളും കടുത്ത അസംതൃപ്തിയിലുമാണ്. നരേന്ദ്ര മോദിയുെട ‘അേച്ഛ ദിൻ’ വ്യാജ വാഗ്ദാനമായിരുന്നു എന്ന നിലപാടിലാണവർ. ബി.ജെ.പിയുടെ നയ-നിലപാടുകളും ജി.എസ്.ടി പോലുള്ള തീരുമാനങ്ങളും സംസ്ഥാനത്തെ തൊഴിലാളി സമൂഹങ്ങളെ കടുത്ത പ്രതിസന്ധിയിലെത്തിച്ചതായി ദലിത് നേതാവും ‘ഭീം ആർമി’ പ്രസിഡൻറുമായ അമർ ആസാദ് പറഞ്ഞു.
ജെ.ഡി.യു -ബി.ജെ.പി അവിശ്വാസം നാൾക്കുനാൾ വർധിക്കുകയാണ്. നിതീഷ് കുമാറിെൻറ പ്രതിച്ഛായ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടെന്ന വിശ്വാസത്തിലാണ് ജെ.ഡി.യു. ബിഹാറിൽ പ്രളയക്കെടുതിയുണ്ടായപ്പോൾ സംസ്ഥാനം സഹായമായി ആവശ്യപ്പെട്ടത് 7636 കോടിയാണ്. എന്നാൽ, കേന്ദ്രം അനുവദിച്ചതാകെട്ട 1700 കോടിയും. ഇത് നിതീഷ് കാര്യക്ഷമതയില്ലാത്ത മുഖ്യമന്ത്രിയാണെന്ന പ്രതീതിയുണ്ടാക്കാനാണെന്നാണ് പാർട്ടി കരുതുന്നത്. കഴിഞ്ഞ ഏപ്രിലിൽ ബി.ജെ.പി പ്രാദേശിക തലത്തിൽ നടത്തിയ ‘രാമ നവമി’ ഘോഷയാത്രയെ തുടർന്ന് പലയിടത്തും കലാപങ്ങളുണ്ടായി. ഇതും നിതീഷിെൻറ ഭരണം കുത്തഴിഞ്ഞതാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തിെൻറ ഭാഗമായിരുന്നെന്ന് അവർ വിലയിരുത്തുന്നു.
ബിഹാറിൽ ജെ.ഡി.യുവിനെ എന്നും പിന്തുണച്ച മുസ്ലിം വോട്ടർമാരെ അവർക്കെതിരാക്കുക എന്ന തന്ത്രവും ഇതിനു പിറകിലുണ്ട്. സംസ്ഥാന ജനസംഖ്യയുടെ 17 ശതമാനം മുസ്ലിംകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.